Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

25000 രൂപ ഞാൻ രമ്യയുടെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകും; ഈ തിരെഞ്ഞെടുപ്പിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള ഒരു പണക്കാരുടെടെയും സഹായമില്ലാതെ തിരഞ്ഞെടുപ്പിന് നിൽക്കുന്ന രമ്യ ഹരിദാസിനെപോലെ കരുത്തുറ്റ മുഖം പാർലമെന്റിൽ എത്തണമെന്ന തുറന്നു പറച്ചിലുമായി ജെ എസ് ആടൂർ

20 MARCH 2019 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രമ്യാ ഹരിദാസ് കോണ്‍ഗ്രസിന്റെ പുതിയ മുഖമല്ല. കോൺഗ്രസ്സിന്റെ കരുത്തുറ്റ മുഖം തന്നെയാണ്. ഈ തിരെഞ്ഞെടുപ്പിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള ഒരു പണക്കാരുടെടെയും സഹായമില്ലാതെ തിരഞ്ഞെടുപ്പിന് നിൽക്കുന്ന രമ്യ ഹരിദാസിനെപോലെ കരുത്തുറ്റ മുഖം പാർലമെന്റിൽ എത്തണമെന്ന തുറന്നു പറച്ചിലുമായി ജെ എസ് ആടൂർ. തന്റെ ഫെയ്‌സ് ബുക്കിൽ കൂടെയാണ് ജെ എസ് അടൂർ രമ്യാ ഹരിദാസിന് പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്.

ഈ തിരെഞ്ഞെടുപ്പിൽ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചു സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലത്തിൽ നിന്നുള്ള ഒരു പണക്കാരുടെടെയും സഹായമില്ലാതെ തിരഞ്ഞെടുപ്പിന് നിൽക്കുന്ന രമ്യ ഹരിദാസിനെപോലെയുള്ളവർ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹമുള്ളവർ അവരുടെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് സഹായം ചെയ്യുക എന്ന് ജെ എസ് അടൂർ ഫേസ്ബുക്കിൽ കുറിക്കുന്നു.

25000 രൂപ ഞാൻ രമ്യയുടെ തിരെഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകും. അതുപോലെ നൂറോ ആയിരമോ പതിനായിരമോ കൊടുക്കുവാൻ തയ്യാറുള്ളവർ ഇവിടോ, ഇൻബോക്സിലോ അറിയിക്കുക. പാർട്ടി അല്ല ഇവിടെ പ്രശ്‌നം. കേരളത്തിൽ നിന്ന് ആദ്യമായി താഴെ തട്ടിൽ നിന്ന് പ്രവർത്തന മികവ് കൊണ്ട് മുന്നിൽ വന്ന ഏക ദളിത് സ്ത്രീ നേതാവാണ് രമ്യ. രമ്യ മാത്രമാണ് അങ്ങനെയൂറൊരാൾ ഈ തിരെഞ്ഞെടുപ്പിൽ. അത്‌ കൊണ്ട് തന്നെ അവർ പാർലമെന്റിൽ പോകുന്നത് ചരിത്രമാകും. രമ്യ ഹരിദാസ് ഇലക്ഷൻ ചലഞ്ചു ഫണ്ടിലേക്ക് നിങ്ങൾ സംഭാവന നൽകാനുള്ള തുക ഇവിടെ പറയുക. രമ്യയുടെ ബാങ്ക് ഡീറ്റെയിൽസ് ഇവിടെ പിന്നീട് പങ്കു വക്കും . ഇത് ഒരു പാർട്ടിക്ക് വേണ്ടിയോ പാർട്ടിയുടെ പേരിലോ മുന്നണിയുടെ പേരിലോ അല്ല. രമ്യ ഹരിദാസ് എന്ന വ്യക്തിയെയും അവരുടെ അർജവത്തെയും നേതൃത്ത ഗുണത്തെയുമാണെനിക്കറിയാവുന്നത്. ഒരു കാര്യം കൂടി .ഇതിൽ താല്പര്യമില്ലാത്തവർ കൊടുക്കണ്ട. പിന്നെ കമെന്റ്റ് ബോക്സിൽ വെറുതെ ഇടംകോലിടാൻ വരുന്നവരുടെയും ചോര്ത്തനവുമായി കറങ്ങി നടക്കുന്നവരുടെ കമന്റുകളും നിർദാക്ഷണ്യം ഡിലീറ്റ് ചെയ്യും എന്നും അദ്ദേഹം ഫേസ്ബുക്‌പോസ്റ്റിൽ പറയുന്നു.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് കോണ്‍ഗ്രസിന്റെ പുതിയ മുഖമല്ല. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷംമുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു കുറ്റിക്കാട്ടൂരിലെ കൂലിത്തൊഴിലാളി പി.പി. ഹരിദാസന്റെയും രാധയുടെയും മകളുടെ തലവരമാറ്റിയത്. നാലുദിവസമായി നടന്ന ടാലന്റ് ഹണ്ടില്‍ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോള്‍ രാഹുല്‍ അവരിലെ നേതൃപാടവം തിരിച്ചറിഞ്ഞു. എല്‍ഡിഎഫിന് സ്വാധീനമുള്ള മണ്ഡലം. മൂന്നാംവട്ടവും ചുവക്കുമോ ആലത്തൂര്‍ ആ ചോദ്യത്തിലേയ്ക്കാണ് രമ്യയ്ക്ക് നടന്നുകയറേണ്ടത്. കെ.എസ്.യു.വിലൂടെ പ്രവര്‍ത്തനം തുടങ്ങിയശേഷം ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസിദളിത് സമരങ്ങളില്‍ പങ്കെടുത്തു. ഗാന്ധിയന്‍ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ സമരങ്ങളില്‍ അണിചേര്‍ന്നു. 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജനസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ്.

ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയിട്ടുള്ള രമ്യ വരുമാനത്തിനായി ഇടയ്ക്ക് നൃത്താധ്യാപികയായിട്ടുണ്ട്. ഇന്ദിരാ ആവാസ് യോജന പദ്ധതിയിലൂടെ ലഭിച്ച തുക ഉപയോഗിച്ചാണ് അടുത്തിടെ ഒരു കൊച്ചുവീട് നിര്‍മിച്ചത്.

വികാരനിർഭരമായ പ്രസംഗത്തിലൂടെ പ്രവർത്തകരുടെ ഹൃദയം കവർന്ന നേതാവ് കൂടിയാണ് രമ്യാ ഹരിദാസ്. കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ. രാഘവന്റെ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് കൺവൻഷനിലാണ് രമ്യയുടെ പ്രസംഗം വൈറലാണ്. ഒരാളുപോലും ആലത്തൂരിലേക്ക് വരേണ്ടതില്ല. ഒരു ഫോൺകോളിനപ്പുറത്ത് നാട്ടുകാരുടെ വിളിപ്പുറത്ത് ഞാനുണ്ടാകും. ആലത്തൂരിലെ ഇടതുപക്ഷത്തിന്റെ കോട്ടയിൽ വിജയക്കൊടി നാട്ടാൻ എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകണം- രമ്യ പറഞ്ഞു. ലോക്സഭയിലെക്ക് മത്സരിക്കാൻ പാകത്തിൽ തന്നെ വളർത്തിയെടുത്തത് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പ്രവർത്തകരാണ്. നിങ്ങളോടൊപ്പം പോസ്റ്ററൊട്ടിച്ചും കുടുംയോഗങ്ങളിൽ പ്രസംഗിച്ചുമാണ് താൻ വളർന്നത്. ആ കരുത്തുമായാണ് ഞാൻ പാർട്ടി ഏൽപ്പിച്ച വലിയ ദൗത്യവുമായി ആലത്തൂരിലേക്ക് പോകുന്നത്- രമ്യ പറഞ്ഞു നിർത്തുമ്പോൾ യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെ നിറഞ്ഞ കൈയടികളോടെ ആ വാക്കുകൾ സ്വീകരിച്ചു.

അറിയപ്പെടുന്ന സാമൂഹിക മനുഷ്യാവകാശ പ്രവർത്തന നേതാവാണ് മുൻ യു എൻ ഡയറക്റ്റർ ആയ ജെ എസ് അടൂർ എന്ന് അറിയപ്പെടുന്ന ജോൺ സാമുവൽ. പ്രളയത്തിൽ കനത്ത നാശം സംഭവിച്ച കേരളത്തെ രക്ഷിക്കുന്നതിന് ഓരോ മലയാളിയും തനിക്ക് ലഭിക്കുന്ന ശമ്പളം സർക്കാറിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണമെന്നും ഇത് പത്തുമാസത്തെ ഗഡുക്കളായി കൈമാറിയാൽ മതിയെന്നുമുള്ള സാലറി ചലഞ്ച് എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് ജെ.എസ് അടൂരായിരുന്നു. ഈ ആശയം പങ്കുവെച്ച തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി മലയാളികളോട് ശമ്പളം ഗഡുക്കളായി നൽകണമെന്ന് ആഹ്വാനം ചെയ്തു. സാലറി ചലഞ്ച് എന്ന ക്യാമ്പയിനായിരുന്നു സർക്കാർ നടത്തിയത്. മുഴുവൻ ജീവനക്കാരും പെൻഷൻകാരും ശമ്പളം നൽകണമെന്നും തയ്യാറല്ലാത്തവർ എഴുതി നൽകണമെന്നുമായിരുന്നു സർക്കാറിന്റെ ആഹ്വാനം. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നതിനിടെ ആശയം മുന്നോട്ടുവെച്ച അദ്ദേഹം അതിൽ നിന്നും പിന്മാറുകയായിരുന്നു. ഏകതാ പരിഷത്ത് എന്ന ഇന്ത്യയിലെ സാമൂഹ്യ പ്രസ്ഥാനത്തിന്റ സഹയാത്രികനാണ്. ഏകത കേരളത്തിന്റെ മുൻ പ്രസിഡണ്ട്. ബോധിഗ്രമടക്കം ഇന്ത്യയിലും അന്ത്രരാഷ്ട താഴ്‌ത്തി ളുമുള്ള പത്തോളം സ്ഥാപങ്ങളുടെ സ്ഥാപക നേതാവാണ് ഇദ്ദേഹം. ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ അവകാശ വികസന പ്രസ്ഥാനമായ ഫോറം ഏഷ്യയുടെ സീ ഈ ഒയാണ്. രമ്യാ ഹരിദാസും ഏകതാ പരിഷത്തിൽ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് രമ്യാ ഹരിദാസിന് പരസ്യ പിന്തുണ അഭ്യർത്ഥിച്ച് ജെ എസ് അടൂർ രംഗത്തെത്തിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends