Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഇന്നസെന്റേ കളി എന്‍.എസ്.എസിനോട് വേണ്ട; തിരഞ്ഞെടുപ്പില്‍ സഹായം തേടി എന്‍എസ്എസ് ആസ്ഥാനത്തു പോകില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസന്റ്

20 MARCH 2019 05:21 PM IST
മലയാളി വാര്‍ത്ത

തിരഞ്ഞെടുപ്പില്‍ സഹായം തേടി എന്‍എസ്എസ് ആസ്ഥാനത്തു പോകില്ലെന്ന് ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസന്റ്. എന്നാല്‍, ചാലക്കുടിയിലെ എന്‍എസ്എസ് നേതൃത്വത്തോടു സഹായം അഭ്യര്‍ഥിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇന്നസന്റ് ഇങ്ങനെ പറഞ്ഞത്. ഇന്നസെന്റ് ജനകീയനായ നേതാവാണെന്നും പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ഒരു സിനിമാ നടന്‍ എന്ന നിലയില്‍ ഇന്നസെന്റ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ജനകീയനായി വരുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. അദ്ദേഹം ചാലക്കുടിയില്‍ വിജയിക്കുമെന്നും കരുതിയിട്ടുണ്ടാകില്ല. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയെന്നല്ല ആരെക്കുറിച്ചും അധികം വിമര്‍ശനം ഉന്നയിക്കാത്ത ആളാണ് ഇന്നസെന്റ്. മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും അതുതന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇന്നസെന്റിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിലൊന്നും അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയില്ല.

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ണ്ണമായിട്ടില്ലെന്നും തന്റെ നിലപാട് മുന്‍പ് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളും മിടുക്കന്മാരാണ്. ആരും മോശമെന്ന് പറയാന്‍ പറ്റില്ല. ഷാനിമോള്‍ ഉസ്മാനെ വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ നിര്‍ത്താമായിരുന്നു. തോല്‍ക്കുന്ന സീറ്റ് നല്‍കി ഷാനിമോളെ കോണ്‍ഗ്രസ് ചതിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. അതേസമയം, രാഷ്ട്രീയം മാത്രമല്ല, വികസനവും താന്‍ പറയുന്നുണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ മാത്രം പറഞ്ഞാല്‍ ജനങ്ങള്‍ തന്റെ വ്യക്തിത്വവും അളക്കും. വോട്ടു തേടി എന്‍എസ്എസിനെ സമീപിക്കില്ലെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends