കുടുംബത്തെ മുഴുവൻ ഒന്നടങ്കം കാണാതായി; നാട്ടുകാരെ മുഴുവൻ ഞെട്ടിച്ച സംഭവത്തിൽ യുവതികളെയും മക്കളെയും പാലക്കാട്ട് കണ്ടെത്തി; അവർക്കൊപ്പം താമസിച്ച യുവാവും ഒടുക്കം പിടിയിലായപ്പോൾ പുറത്ത് വരുന്നത്...
കുന്നിക്കോട് സജീര്‍ മന്‍സിലില്‍ സജീറിന്റെ ഭാര്യ ഷെമീന (22), ഇവരുടെ മകന് സിദാന് (മൂന്ന്), കുന്നിക്കോട് റീജ മന്‍സിലില്‍ റിയാസ് മനാഫിന്റെ ഭാര്യ സല്‍മ (23), ഇവരുടെ മക്കളായ റിയാന്‍ (ഒന്‍പത്), റിസ്വാന് (ഏഴ്), റസല്‍ (അഞ്ച്) എന്നിവരെയാണ് കുന്നിക്കോട് നിന്ന് കാണാതായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്നാണ് പൊലീസ് പാലക്കാട്ടെത്തിയത്. നാടിനെ ഞെട്ടിച്ച് നാടുവിട്ട യുവതികളെയും കുട്ടികളെയും അടക്കം മുഴുവന്‍ പേരെയുമാണ് പൊലീസ് സംഘം പാലക്കാട് നിന്ന് കണ്ടെത്തിയത്. യുവതികള്‍ക്കൊപ്പം താമസിച്ചുവന്ന പാലക്കാട് സ്വദേശിയായ യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി എട്ടോടെ നാട്ടിലെത്തിച്ച ഇവരെ കൊട്ടാരക്കര വനിതാ സെല്ലിന് കൈമാറി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പാലക്കാട് നാട്ടുകാല്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ആലനല്ലൂര്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയോടെ കണ്ടെത്തിയത്. ആലനല്ലൂരില് വീട് വാടകയ്ക്കെടുത്ത് ഇവര്‍ താമസിച്ചു വരുകയായിരുന്നു.
https://www.facebook.com/Malayalivartha