Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാൻസർ നാളുകളെ കുറിച്ച് പുസ്തകം എഴുതിയ താങ്കൾ ആ കുട്ടികൾ പരിപാടി നടത്തിയത് ഒരു നേരത്തെ മരുന്നിനു പോലും വകയില്ലാത്ത പാവപെട്ട ക്യാൻസർ രോഗികൾക്ക് ധനസഹായം നല്കാൻ ആണെന്നത് എന്ത് കൊണ്ട് ഓർത്തില്ല ?

20 MARCH 2019 07:56 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഹുൽ ഗാന്ധി ഉറങ്ങുകയും താൻ ഉണർന്നിരിക്കുകയും ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്ത ചാലക്കുടി എം.പി ഇന്നസെന്‍റിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രംഗത്ത്. കാൻസർ രോഗ ബാധിതർക്കുള്ള ധനസഹായ പരിപാടിയിൽ പങ്കെടുക്കാനായി ഇന്നസെന്‍റ് കണക്ക് പറഞ്ഞ് കാശുവാങ്ങിയെന്ന് ജോസഫ് വാഴയ്ക്കൻ ആരോപിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ 50000 രൂപ പി.എ മുഖേന ആവശ്യപ്പെട്ട ഇന്നസെന്‍റ് വണ്ടിക്കൂലിയായി 5000 രൂപ കൂടി നിർബന്ധിച്ച് പിടിച്ചു വാങ്ങിയെന്നും വാഴയ്ക്കൻ ആരോപിച്ചു. തന്റെ ഫേസ്ബുക്‌പോസ്റ്റിലാണ് വാഴക്കൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ജോസഫ് വാഴയ്ക്കന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ;


ചാലക്കുടിയിലെ ഇടത് പക്ഷ സ്ഥാനാർത്ഥിയോട്.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ഉറങ്ങുകയും താങ്കൾ ഉണർന്നിരിക്കുകയും ചെയ്യുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് താങ്കൾ ചാലക്കുടിക്ക് വേണ്ടി ഉറങ്ങാതെ ഇരുന്നു എന്ന് പറയുകയുണ്ടായി.

ജനങ്ങളെ കബളിപ്പിക്കാൻ നിങ്ങൾക്ക് എങ്ങെനെ കഴിയുന്നു ? നിങ്ങൾ തന്നെയല്ലേ, പാർലമെന്റിൽ പ്രത്യേകിച്ച് പണിയൊന്നുമില്ല, ആരെങ്കിലും ചാലക്കുടിയിൽ നിന്ന് പാർലമെന്റ് ഗ്യാലറിയിൽ വന്നിരുന്നാൽ പിന്നെ വെപ്രാളവും ടെൻഷനും ആയിരിക്കുമെന്ന് പറഞ്ഞത്.

കഴിഞ്ഞ അഞ്ച് വർഷം നിങ്ങൾ ചാലക്കുടി മണ്ഡലത്തിന് വേണ്ടി യാതൊന്നും ചെയ്യാതെ ഇലക്ഷൻ അടുത്തപ്പോൾ മത്സരിക്കുന്നില്ല എന്ന് കരുതിയ ഇടത്ത്‌ നിന്ന് സിപിഎം നൽകിയ അവസരത്തിൽ വീണ്ടും വോട്ട് ചോദിക്കാൻ ഇറങ്ങുമ്പോൾ രാഹുൽ ഗാന്ധിയെ താരതമ്യം ചെയ്യുന്നത് താങ്കളുടെ സിനിമ ജീവിതം പോലെ കോമഡിയാണ്.

സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും പാർലമെന്റിലെ പ്രകടനം താങ്കളുടെ പ്രകടനവുമായി താരതമ്യം ചെയ്യുന്ന പണി സോഷ്യൽ മീഡിയയിൽ നടക്കുന്നത് കൊണ്ട് നിങ്ങളുടെ കപട മൂല്യങ്ങൾ നിറഞ്ഞ ഒരു സംഭവം ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ഇതൊരിക്കലും പറയണമെന്ന് കരുതിയതല്ല.

ഇതെ കുറിച്ച് ഒരു ഇടത് എം എൽ എയോട് ട്രെയിൻ യാത്രക്കിടയിൽ പറഞ്ഞപ്പോൾ, ഇത് പോലുള്ള സിനിമാക്കാർ ഞങ്ങളുടെ പാർട്ടിയിൽ വന്ന് കയറിയിട്ടുണ്ട്, സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ല, വാഴക്കൻ അവസരം കിട്ടുമ്പോൾ നാലാളുടെ മുൻപിൽ പറയണമെന്നാണ് ആ മുതിർന്ന ഇടത് നേതാവ് എന്നോട് പറഞ്ഞത്.

രാമപുരത്തെ നല്ലവരായ ഒരുകൂട്ടം ചെറുപ്പക്കാർ അവിടുത്തെ നിർധനരായ ക്യാൻസർ രോഗികൾക്ക് ധനസഹായം നൽകുന്ന ഒരു പരിപാടി സംഘടിപ്പിച്ചത് ഓർക്കുന്നുണ്ടോ ? എംപി എന്ന നിലയിലും, ക്യാൻസറിനെ അതിജീവിച്ച വ്യക്തി എന്ന നിലയിലും താങ്കളെ ക്ഷണിക്കാൻ വന്നപ്പോൾ പി എയെ കാണുവാൻ പറഞ്ഞത് മറന്നു പോയോ ? സാറിന്റെ റേറ്റ് അമ്പതിനായിരമാണെന്ന് പറഞ്ഞ പി എയോട് ഇതൊരു ക്യാൻസർ സഹായ പരിപാടിയാണെന്ന് കുട്ടികൾ പറഞ്ഞെങ്കിലും അമ്പത് രൂപയാണ് റേറ്റ് എന്ന് പി എ ആവർത്തിച്ചു.

ഇപ്പോൾ പണമില്ലെന്നും, ചെക്ക് തരാമെന്നും കുട്ടികൾ പറഞ്ഞപ്പോൾ സാർ ചെക്ക് വാങ്ങില്ല, കാഷ് ആയി വേണമെന്ന് പറഞ്ഞ പി എക്ക് അയ്യായിരം രൂപാ അന്ന് നല്കുകയും പരിപാടിയുടെ അന്ന് ബാക്കി തുക നൽകാമെന്നും കുട്ടികൾ പറഞ്ഞു. തുടർന്ന് പരിപാടിക്കെത്തിയ താങ്കൾ പരിപാടി ഉദ്ഘാടനം ചെയ്യുകയും തുടർന്ന് തുക പി എയെ ഏൽപ്പിക്കാൻ സംഘാടകരോട് പറഞ്ഞു. പി എയെ കണ്ട്‌ നാൽപ്പത്തി അയ്യായിരം രൂപാ കുട്ടികൾ കൈമാറിയപ്പോൾ താങ്കളുടെ പി എ പറഞ്ഞത് അമ്പതിനായിരം തികച്ചു വേണമെന്നാണ്.

ആദ്യം അയ്യായിരം നല്കിയല്ലോ നാല്പത്തി അയ്യായിരം രൂപാ കൂടി നൽകിയാൽ പോരെ എന്ന് ആ കുട്ടികൾ ചോദിച്ചപ്പോൾ ആദ്യത്തെ അയ്യായിരം വണ്ടി വാടകയും അത് കൂടാതെയാണ് ഈ അയ്യായിരം എന്ന മറുപടിയാണ്‌ ലഭിച്ചത്. തുടർന്ന് അമ്പതിനായിരവും തികച്ചു വാങ്ങിയാണ് താങ്കൾ സ്ഥലം വിട്ടത്.

എംപി ബോർഡ് വച്ച വാഹനത്തിന്റെ ഇന്ധനം സർക്കാർ ആണ് നൽകുന്നത്. അതോടിക്കുന്ന ഡ്രൈവർക്ക് സർക്കാർ ശമ്പളമാണ്. പിന്നെ ഏത് ഇനത്തിലാണ് അയ്യായിരം രൂപാ വണ്ടികൂലിയായി വാങ്ങുന്നത് ? സാമുഹ്യ പ്രതിബദ്ധതയുള്ള പരിപാടിയിലേക്ക് ജനപ്രധിനിധിയായ താങ്കളെ ( സിനിമ താരമെന്ന നിലക്കല്ല) ക്ഷണിച്ച കുട്ടികളോടാണ് താങ്കൾ അങ്ങനെ പെരുമാറിയത്.

നിങ്ങൾ സിനിമ അഭിനയിച്ചു പ്രതിഫലം ചോദിച്ചു വാങ്ങിയിരുന്നെങ്കിൽ ഞാൻ വിമർശിക്കുകയില്ലായിരുന്നു. താങ്കൾ മടങ്ങി കഴിഞ്ഞതിനു ശേഷം ആ നാട്ടുകാർ എന്നോട് ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. ക്യാൻസർ നാളുകളെ കുറിച്ച് പുസ്തകം എഴുതിയ താങ്കൾ ആ കുട്ടികൾ പരിപാടി നടത്തിയത് ഒരു നേരത്തെ മരുന്നിനു പോലും വകയില്ലാത്ത പാവപെട്ട ക്യാൻസർ രോഗികൾക്ക് ധനസഹായം നല്കാൻ ആണെന്നത് എന്ത് കൊണ്ട് ഓർത്തില്ല ?

അത്ര പോലും പൊതുസമൂഹത്തോടോ നിർധനരോടോ അനുകമ്പ കാണിക്കാത്ത താങ്കൾ കേവലം ഇലക്ഷൻ പ്രചാരണത്തിന് രാഹുൽ ഗാന്ധിയെ പോലെയൊരാളെ ആക്ഷേപിച്ചു ചിത്രം പോസ്റ്റ് ചെയ്യുമ്പോൾ വലിയ അത്ഭുതം തോന്നുന്നില്ല.

മുണ്ട് ഉടുക്കാൻ പോലും പാർലമെന്റിൽ എഴുനേറ്റു നിൽക്കാത്ത താങ്കൾ രാജ്യത്തുടനീളം ഓടിനടന്നു സംഘപരിവാറിനെതിരെ പോരാടുന്ന, രാജ്യത്തെ വിഭജിക്കുന്ന, ഭരിച്ചു മുടിക്കുന്ന പ്രധാനമന്ത്രിക്ക് നേരെ വിരൽ ചൂണ്ടി രാജ്യത്തിന്‌ പറയാനുള്ളത് പറയുന്ന രാഹുൽ ഗാന്ധി ഒരു നിമിഷം മയങ്ങി പോയതിന്റെ ചിത്രം എടുത്തു സോഷ്യൽ മീഡിയയിൽ അദേഹത്തെ ഇകഴ്ത്തുന്നത് നല്ലതല്ല. മനുഷ്യനാണ്. താങ്കളെ പോലെ ലോട്ടറി അടിച്ചപോലെ പാർലമെന്റിൽ വന്നിരിക്കുന്നയാളല്ല രാഹുൽ. അദേഹത്തെ ഇകഴ്ത്തി സ്വയം ചെറുതാകരുത്. ഇത് പോലെ നിലവാരമില്ലാത്ത പ്രചരണ രീതികൾ പിന്തുടർന്ന് പ്രിയ സുഹൃത്ത്‌ കൂടിയായ താങ്കൾ സ്വയം അപഹാസ്യനാകരുതെന്ന് കൂടി ഓർമിപ്പിക്കുന്നു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends