പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ റേഡിയോളജി കോഴ്‌സിന് പഠിക്കുന്ന, ചുമത്രയില്‍ വാടകക്ക് താമസിക്കുന്ന അയിരൂര്‍ സ്വദേശിനി കവിത വിജയകുമാര്‍ (20) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പട്ടാപ്പകല്‍ നടുറോഡില്‍വെച്ച് കുമ്പനാട് കോയിപ്രം കരാലില്‍ വീട്ടില്‍ അജിന്‍ റെജി മാത്യു കോളജിലേക്ക് പോകുംവഴി കവിതയെ കുത്തിവീഴ്ത്തിയശേഷം പെട്രോളൊഴിച്ച് കത്തിച്ചത്. അജിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചിരുന്നു. വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളജിലെ ബി.എസ്‌സി ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അജിന്‍. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന് പെണ്‍കുട്ടിയോട് പ്രണയം ഉണ്ടായിരുന്നു.
പലവട്ടം പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി വിസമ്മതിച്ചു. ഇതാണ് ക്രൂരമായ പ്രതികാരത്തിലേക്ക് വഴിതെളിച്ചത്. തിരുവല്ലയിലെ ചിലങ്ക ജങ്ഷനിലായിരുന്നു ആക്രമണം നടന്നത്. റോഡരികില്‍നിന്ന് സംസാരിക്കുന്നതിനിടെ രോഷാകുലനായ അജിന്‍ കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ വയറില്‍ കുത്തി മുറിവേല്‍പിച്ചു. തുടര്‍ന്ന് ബാഗില്‍ സൂക്ഷിച്ച ഒരുകുപ്പി പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























