Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള ലോക്‌സഭാ തെരഞ്ഞടുപ്പ് കഴിഞ്ഞാലുടന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും തെറിക്കും, സാധ്യത കല്പിക്കുന്നത് കുമ്മനം രാജശേഖരന്, പത്തനംതിട്ടയില്‍ മത്സരിക്കാനായി ശ്രീധരന്‍പിള്ള കളിച്ച കളിയില്‍ സ്വയം വെട്ടിലാകുന്നു

21 MARCH 2019 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോകസഭാ തെരഞ്ഞടുപ്പ് കഴിയുന്നതോടെ കുമ്മനം ബി ജെ പി സംസ്ഥാന അധ്യക്ഷനാവും. ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള ലോക്‌സഭാ തെരഞ്ഞടുപ്പ് കഴിഞ്ഞാലുടന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും തെറിക്കും. പത്തനംതിട്ടയില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രീധരന്‍ പിള്ള നടത്തിയ കുത്സിത നീക്കങ്ങളാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിക്കാന്‍ കാരണമാകുന്നത്.

ശ്രീധരന്‍ പിള്ളയോട് മതസരിക്കരുതെന്നും സീറ്റിനായി അവകാശവാദം ഉന്നയിക്കരുതെന്നും ആര്‍ എസ് എസ് ആവശ്യപ്പെട്ടതാണ്. എന്നാല്‍ തനിക്ക് പത്തനംതിട്ട സീറ്റ് വേണമെന്ന് ശ്രീധരന്‍ പിള്ള നിര്‍ബന്ധം പിടിച്ചു. അതിന് വേണ്ടി അദ്ദേഹം അമിത് ഷായെ കണ്ടു. സ്ഥാനാര്‍ത്ഥിയാകാന്‍ ആര്‍ എസ് എസിന്റെ ക്ലിയറന്‍സ് വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ എസ് എസ് നേതൃത്വവുമായി ബന്ധപ്പെട്ടെങ്കിലും മോഹം മനസിലിരിക്കട്ടെ എന്നായിരുന്നു മറുപടി.

ശ്രീധരന്‍ പിള്ള സംസ്ഥാന പ്രസിഡന്റായതോടെയാണ് കേരളത്തില്‍ ബി ജെ പിക്ക് കഷ്ടകാലം തുടങ്ങിയതെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലെ ആര്‍ എസ് എസുകാര്‍. കുമ്മനത്തെ ഗവര്‍ണറാക്കിയത് ആര്‍ എസ് എസിന്റെ അറിവോടെയല്ല. കേന്ദ്ര നേതൃത്വത്തിന്റെ നടപടിക്കെതിരെ ആര്‍ എസ് എസ് രംഗത്തെത്തുകയും ചെയ്തു. കുമമനത്തെ മടക്കി കൊണ്ടു വരാമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പു നല്‍കിയിരുന്നു. അതിന്റെ തടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് വേളയില്‍ കുമ്മനത്തെ മടക്കി കൊണ്ടു വന്നത്. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

കര്‍ശനമായ താക്കീതിന് ശേഷമാണ് ശ്രീധരന്‍ പിള്ള പിന്‍മാറാന്‍ സമ്മതിച്ചത്. അദ്ദേഹം പിന്‍മാറിയില്ലായിരുന്നെങ്കില്‍ തെരഞ്ഞടുപ്പ് നയിക്കാന്‍ രംഗത്ത് ഉണ്ടാകുമായിരുന്നില്ല. അതിന് മുമ്പേ അദ്ദേഹത്തിന് സ്ഥാനചലനം സംഭവിക്കുമായിരുന്നു.

കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ തന്നെ മതസരിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത് അമിത്ഷായാണ്. സുരേന്ദ്രന്റെ വിജയം ഉറപ്പിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. രണ്ട െ്രെകസ്തവ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പത്തനംതിട്ടയില്‍ ഹൈന്ദവ സമൂഹത്തിന്റെ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ സുരേന്ദ്രന് കഴിയുമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. അയ്യപ്പനു വേണ്ടി 29 ദിവസം ജയിലില്‍ കിടന്ന സുരേന്ദ്രന്‍ വേണ്ടി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ പ്രചരണത്തിനെത്തും.തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം എന്ന വാഗ്ദാനമായിരിക്കും സുരേന്ദ്രന്‍ മുന്നോട്ടു വയ്ക്കുക. വോട്ടിനായി ജനങ്ങളെ സമീപിക്കുമ്പോള്‍ ഇത്തരമൊരു വാഗ്ദാനം കേരളമെമ്പാടും ബി ജെ പി നല്‍കും.

സുരേന്ദ്രന്റെ വിജയത്തിന് വേണ്ടി ഏതറ്റം വരെയും പോകാനാണ് കേന്ദ്രനേത്യത്വത്തിന്റെ നിലപാട്. സുരേന്ദ്രന്‍ വിജയിച്ചാല്‍ അത് പിണറായി വിജയനുള്ള മറുപടിയായി ബി ജെ പി കരുതുന്നു. ശബരിമലയില്‍ ബിജെപിയുടെ ആദ്യവിജയമായിരിക്കും ഇത്. അകന്നു നില്‍ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ഉറപ്പാക്കാം. സുരേന്ദ്രനാണ് എന്‍ എസ് എസ് പിന്തുണ നല്‍കുന്നത്. സുരേന്ദ്രന് പത്തനംതിട്ട നല്‍കാനുള്ള തീരുമാനത്തില്‍ ജി.സുകുമാരന്‍ നായരുടെ ഇടപെടലും നിര്‍ണായകമായിരുന്നു. ശ്രീധരന്‍ പിള്ള എന്‍ എസ് എസിന് ഏറെ വേണ്ടപ്പെട്ടയാളായിരുന്നു. എന്നാല്‍ പുതിയ നീക്കങ്ങളോടെ അദ്ദേഹം പൂര്‍ണമായും തെറ്റി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends