പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് ബംഗളൂരുവിലേക്കോ? പതിമൂന്നുകാരിയെ തേടി അന്വേഷണം ബംഗളൂരുവിലേക്ക്... നാടിനെ നടുക്കിയ തട്ടികൊണ്ട് പോകൽ ഒരാള്‍ കൂടി അറസ്റ്റില്‍

കഴിഞ്ഞദിവസം സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരാണ് പിടിയിലായത്. അതിന് പിന്നാലെയാണ് ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലാകുന്നത്. പെണ്‍കുട്ടിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസ് പറയുന്നത്.
കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചുവെന്നും പോലീസ് പറഞ്ഞു. പ്രതി ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന് റോഷന്റെ പിതാവ് നവാസ് പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന പ്യാരി എന്നയാളാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഓച്ചിറ സ്വദേശി റോഷനും സംഘവും രാജസ്ഥാന്‍ സ്വദേശികളുടെ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
https://www.facebook.com/Malayalivartha
























