തട്ടിപ്പ് കേസിൽ രായ്ക്ക് രാമാനം ജയിലിലെത്തിച്ച പ്രതിയെ പിറ്റേന്ന് സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത

തിരുവല്ലയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി സെല്ലിനുള്ളില്‍ മരിച്ച നിലയില്‍. കോട്ടയം കുമരകം സ്വദേശി എം.ജെ.ജേക്കബാണ് മരിച്ചത്. രാവിലെ 5 ; 30 യോടെയാണ് പ്രതിയെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് തിരുവല്ല പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെ രാത്രി ഒൻപത് മണിക്കാണ് ഇയാളെ ജയിലിലെത്തിച്ചത്. മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തില്‍ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ചികില്‍സയ്ക്കായി വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് എഴുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നതാണ് ഇയാള്‍ക്കെതിരായ കേസ്.
തിരുവല്ലയ്ക്ക് സമീപം ഇരവിപേരൂരില്‍ സ്വകാര്യ പ്രമേഹരോഗ ചികില്‍സാ സ്ഥാപനം നടത്തിയിരുന്ന എം.ജെ.ജേക്കബ് നാല്‍പതോളം പേരുടെ രേഖകള്‍ നല്‍കി വായ്പയ്ക്ക് അപേക്ഷിക്കുകയും വായ്പാ തുക രോഗികള്‍ക്ക് കൈമാറാതെ തട്ടിയെടുക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha
























