മദ്യപിച്ചെത്തിയ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ ; ഭാര്യക്കെതിരെ കേസ്

വീട്ടിൽ മദ്യപിച്ചെത്തിയ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ. ഭാര്യക്കെതിരെ പോലീസ് കേസെടുത്തു. ഹൈദരാബാദിലാണ് സംഭവം. വീട്ടിൽ മദ്യപിച്ചെത്തിയ ഷേർ സിങ് എന്ന യുവാവിന്റെ ജനനേന്ദ്രിയമാണ് ഭാര്യയായ സന്തോഷി (24 ) മുറിച്ചത്. രാത്രി മദ്യപിച്ചെത്തിയതിയതിനെ തുടർന്ന് ഷേർസിംഗുമായി വഴക്കിട്ട യുവതി അതിന്‍റെ ദേഷ്യത്തില്‍ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇപ്പോൾ ഷേര്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. രണ്ട് മക്കളാണ് ഷേര്‍-സന്തോഷി ദമ്പതികള്‍ക്കുള്ളത്. ഇരുവർക്കും 4 വയസിൽ താഴെയാണ് പ്രായം.
രാജസ്ഥാന്‍ സ്വദേശികളായ ഇരുവരും ജോലി തേടി 10 ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഹെെദരാബാദില്‍ എത്തിയത്. തുടര്‍ന്ന് എല്‍ബി നഗറിലെ മാര്‍ബിള്‍ ഫാക്ടറിയില്‍ ഷേര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചാണ് പൊലീസ് ഷേറിന്‍റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇയാളെ ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷേറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിക്കെതിരെ പൊലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha
























