ബലാല്‍ക്കാരമായി യുവാവിനെ പ്രകൃതി വിരുദ്ധ നടപടിയ്ക്ക് വിധേയനാക്കിയതിന് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയത്ത്, പതിനെട്ടുകാരനെ പ്രകൃതി വിരുദ്ധ നടപടിക്ക് വിധേയനാക്കിയെന്ന പരാതിയില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത എആര്‍ ക്യാമ്പിലെ സബ് ഇന്‍സ്‌പെക്ടര്‍ ഷാജുദീനെ (52) അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ജില്ലാ പോലീസ് ചീഫ് ഹരിശങ്കര്‍ ആണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.
കോട്ടയം ഈസ്റ്റ് പോലീസാണ് എസ്‌ഐക്കെതിരേ കേസെടുത്ത് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അച്ഛന്റെ സുഹൃത്താണെന്നു പറഞ്ഞ് പതിനെട്ടുകാരനെ നാഗമ്പടത്തു നിന്ന് വിളിച്ചുകൊണ്ടുപോയി താമസസ്ഥലത്തു വച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
https://www.facebook.com/Malayalivartha
























