അച്ചാര്‍ പാചകം ചെയ്യുന്നതിനിടെ കറിക്കായതിന്റെ കുപ്പി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു...

കറിക്കായത്തിന്റെ പെട്ടി പൊട്ടിതെറിച്ച് പട്ടാമ്പിക്കടുത്ത് വിളയൂരില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വിളയൂര്‍ ഗള്‍ഫ് റോഡില്‍ തുമ്ബത്തൊടി ഹമീദിന്റെ ഭാര്യ ആയിഷ, സഹോദര പുത്രന്‍ ഷിഫാന്‍(4)) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അച്ചാര്‍ പാചകം ചെയ്യുന്നതിനിടെ ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങി വച്ച കായപ്പെട്ടി ഉഗ്ര ശബ്ദത്തോടെ പൊട്ടി തെറിക്കുകയായിരുന്നെന്ന് ആയിഷ പറഞ്ഞു. പൊട്ടിത്തെറിച്ചപ്പോള്‍ വെടിമരുന്നിന്റെ ഗന്ധമുണ്ടായിരുന്നെന്ന് ആയിഷ വ്യക്തമാക്കി. ആയിഷയുടെ മുഖത്തും ഷിഫാന്റെ കലിന് ആഴത്തിലുള്ള പരിക്കും സംഭവിച്ചിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് ഇവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലമന്തോളിലെ കടയില്‍ നിന്നാണ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കറിക്കായം വാങ്ങിയത്. വാണിയങ്കുളത്ത് നിന്നാണ് കായം പുലമന്തോളിലെ കടയിലെത്തിയതെന്ന് കടയുടമ പൊലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























