ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പിതാവും ഒളിവിൽ

നെയ്യാറ്റിന്‍കരയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കുത്തി പരിക്കേല്പിച്ചത്. ഉച്ചഭാഷിണി വയ്ക്കുന്നതിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
പരിക്കേറ്റ ജേക്കബ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാളെ കാരക്കോണം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ബ്രാഞ്ച് സെക്രട്ടറി ബൈജുവും അച്ഛനും ഒളിവില്‍ പോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























