ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കെ.എം.മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... ആരോഗ്യനിലയില്‍ ആശങ്കപ്പെടുവാനില്ലെന്ന് ആശുപത്രി അധികൃതര്‍

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടുവാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കേരളാ കോണ്‍ഗ്രസിന് യുഡിഎഫ് അനുവദിച്ച ഏക സീറ്റില്‍ തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചരണം നടക്കുമ്ബോഴാണ് പാര്‍ട്ടിചെയര്‍മാന്‍ ആശുപത്രിയില്‍ ആയിരിക്കുന്നത്.
കോട്ടയത്ത് പ്രചരണപരിപാടികള്‍ ചൂടുപിടിച്ചിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി പരിപാടിയില്‍ തന്നെ ക്ഷീണാവസ്ഥയില്‍ ആയിരുന്ന മാണി ചികിത്സയ്ക്കായി മകളുടെ വീട്ടില്‍ നിന്നാണ് ആശുപത്രിയിലേക്ക് എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അസ്വസ്ഥത തോന്നിയതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























