ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തിനടിയില്‍ ഒളിപ്പിച്ചുവെച്ച ബാഗുകളില്‍ നിന്നും കണ്ടെത്തിയത് 20 കിലോഗ്രാം കഞ്ചാവ്... ഞെട്ടലോടെ അധികൃതർ

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ രണ്ട് വലിയ ബാഗുകള്‍ ആര്‍പിഎഫിന്റെയും റെയില്‍വെ പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവാണെന്ന് മനസിലായത്. ധന്‍ബാദ് എക്‌സ്പ്രസ്സില്‍ വന്നവരാണ് കഞ്ചാവ് ആലപ്പുഴയില്‍ എത്തിച്ചതെന്ന് പോലീസ് സംശയിക്കുന്നു.ഇതിന് മുമ്ബും ഈ ട്രെയിനില്‍ നിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കണ്ടെടുത്ത കഞ്ചാവ് ആലപ്പുഴ കോടതിയില്‍ എത്തിച്ചു. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 2 ബാഗുകളിലായി 20 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. അതേസമയം സംഭവത്തില്‍ ആരെയും പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ബാഗുകളിലെ കഞ്ചാവ് ആന്ധ്രയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളില്‍ പൊതിഞ്ഞിട്ടാണുള്ളത്.
https://www.facebook.com/Malayalivartha
























