കൊട്ടിയത്ത് എസ്.എന്‍ പോളിടെക്നിക്കില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ കടന്നുപിടിച്ച് കടിച്ച് പരിക്കേല്‍പ്പിച്ച് സീനിയർ വിദ്യാർത്ഥി... പെൺകുട്ടി ആശുപത്രിയിൽ

സഹപാഠിയെ കടിച്ച് പരിക്കേൽപ്പിച്ച് സീനിയർ വിദ്യാർത്ഥി. എസ്.എന്‍ പോളിടെക്നിക്കിലെ സീനിയര്‍ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ആകാശ് നായര്‍ (19) ആണ് കൊട്ടാരക്കര സ്വദേശിനിയായ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ കടിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് ആകാശിനെതിരെ കേസെടുത്തു.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. സിവില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇടനാഴിയില്‍ കൂടി നടന്നുവപ്പോള്‍ ആകാശ് കൈയില്‍ കടന്നുപിടിച്ചു കടിയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും ഇതേ കോളേജിലാണ് പഠിക്കുന്നുണ്ട്. വിവരമറിഞ്ഞെത്തിയ സഹോദരന്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ രക്ഷിതാക്കള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തിയ കോളേജ് അധികൃതര്‍ ആകാശിനെ സസ്‌പെന്‍ഡ് ചെയ്യുകയും കൊട്ടിയം പോലീസിന് വിവരം കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























