മുനമ്പത്ത് നിന്ന് രാജ്യംവിട്ടവര്‍ എങ്ങോട്ട്പോയതെന്ന് വ്യക്തമല്ല ,നിലവിലെ അന്വേഷണം പരിതാപകരം : ഹൈക്കോടതി

മുനമ്പത്തേ മനുഷ്യ കടത്ത് കേസിൽ പ്രഥമദൃഷ്ട്യാ വ്യക്തമെന്ന് ഹൈക്കോടതി. രാജ്യം വിട്ടവര്‍ എങ്ങോട്ട് പോയെന്നു വ്യക്തമല്ല, ദുരൂഹതകള്‍ ഏറെയാണ്. കേസിന്റെ നിലവിലെ അന്വേഷണം പരിതാപകരമാണ്. ദേശീയ ഏജന്‍സികള്‍ അന്വേഷിക്കേണ്ട വിഷയമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
മനുഷ്യക്കടത്തിന്റെ പേരില്‍ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്ത്തുന്നുണ്ടോയെന്നു പോലും അറിയാന്മേലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, രാജ്യം വിട്ടവര്‍ എവിടേക്കാണ് പോയതെന്ന് സൂചനയുണ്ടെന്നും പ്രതികള്‍ക്കു മേല്‍ അനധികൃത മനുഷ്യക്കടത്ത് കുറ്റം കൂടി ചുമത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























