കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിലെ സെന്‍ട്രല്‍ ലാബ് പണിമുടക്കിയതിനെ തുടര്‍ന്ന് രോഗികള്‍ ബുദ്ധിമുട്ടില്‍

മെഷീന്‍ തകരാറിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെന്‍ട്രല്‍ ലാബില്‍ രക്ത പരിശോധന മുടങ്ങി.
പൊടിപാറ കെട്ടിടത്തിലാണ് സെന്‍ട്രല്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് നല്‍കേണ്ട വിവിധ രക്ത പരിശോധനാ ഫലം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ ബഹളമുണ്ടാക്കി.
പരിശോധനാ ഫലം വാങ്ങുവാന്‍ എത്തിയവരോട് നാളെ വരാന്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
എന്താണ് കാരണമെന്ന് വിശദീകരിക്കുവാന്‍ ജീവനക്കാര്‍ തയാറായില്ല. തുടര്‍ന്ന് സന്ധ്യയോടു കൂടി ചില രോഗികളുടെ കൂട്ടിരിപ്പുകാരെത്തി വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് മെഷീന്‍ തകരാറില്‍ ആണെന്നും സാംപിളുകള്‍ മുഴുവന്‍ മെഷീനുള്ളില്‍ തന്നെയിരിക്കുകയാണെന്നും സാംപിള്‍ പോലും പുറത്തെടുക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും ജീവനക്കാര്‍ അറിയിച്ചത്.
ഇന്ന് തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനം ശരിയാകുമെന്നും പരിശോധനാ ഫലം യഥാസമയം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























