ബൈക്ക് യാത്രികന് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റു

ചിറ്റൂരിനടുത്ത് ആലാംകടവ്-കന്നിമാരി പ്രധാനപാത, നര്‍ണിയില്‍ ഇക്കഴിഞ്ഞദിവസം രാത്രി എട്ടിന് ബൈക്ക് യാത്രികനായ യുവാവിനു രണ്ടു പന്നികളുടെ ആക്രമണത്തില്‍ പരിക്കേറ്റു.
തിമ്മിചെട്ടി വിനോദ് എന്ന 20-കാരനെയാണ് ബൈക്ക് യാത്രയ്ക്കിടെ പന്നികള്‍ ആക്രമിച്ചത്. താഴെ വീണ യുവാവിനെ പന്നികള്‍ വീണ്ടും ആക്രമിക്കാന്‍ തുനിഞ്ഞെങ്കിലും ബൈക്കിന്റെ ഹോണ്‍ നിര്‍ത്താതെ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് ഇവ തിരിച്ചുപോകുകയായിരുന്നു. ഇതുവഴി എത്തിയ യാത്രക്കാരാണ് ബൈക്കിനടിയില്‍നിന്നും ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
ചിറ്റൂര്‍പുഴയുടെ കരപ്രദേശങ്ങളായ നര്‍ണി, ആലാംകടവ്, കല്യാണപേട്ട, പുത്തന്‍പാത എന്നിവിടങ്ങളില്‍ പന്നിശല്യം രൂക്ഷമാണ്.രാത്രികാലത്ത് റോഡിലൂടെ തനിച്ചുപോകാന്‍ ജനങ്ങള്‍ ഭയപ്പെടുകയാണ്.
നെല്‍കൃഷിക്കു പുറമേ ചേമ്പ്, ചേന, മരച്ചീനി ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ പന്നികള്‍ കൂട്ടത്തോടെ ഉഴുതുമറിച്ചു നശിപ്പിക്കുകയാണ്. ജനവാസകേന്ദ്രത്തില്‍ പന്നിശല്യം വര്‍ധിക്കുന്നത് വനംവകുപ്പിനെ അറിയിച്ചാലും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. പന്നി ആക്രമണം പ്രതിരോധിക്കാന്‍ ഇവയെ വെടിവയ്ക്കുന്നതിനു വനംവകുപ്പിന് അനുമതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha
























