പത്തനാപുരത്ത് പെറ്റമ്മയുടെ ഒത്താശയോടെ ക്രൂര പീഡനം; ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും കാമുകന്റെ സഹോദരനും പീഡനത്തിനിരയാക്കിയത് ഒരു വർഷത്തോളം; അധ്യാപികയുടെ വെളിപ്പെടുത്തലിൽ നടുങ്ങി നാടും നാട്ടുകാരും
പത്തനാപുരത്തിന് സമീപം കടയ്ക്കാമണ്ണിൽ ഏഴു വയസ്സുകാരിയെ അമ്മയുടെ കാമുകനും കാമുകന്റെ സഹോദരനും ഒരു വർഷത്തോളം പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ അമ്മയുടെ കാമുകൻ അരുണ്‍ കുമാറിനെ (21) നെ പത്തനാപുരം പൊലീസ് അറസ്റ്റു ചെയ്തു. .
ഒരു വര്‍ഷമായി ഇരുവരും പീഡനത്തിന് ഇരയാക്കുന്നതായി അധ്യാപികയോടാണ് രണ്ടാം ക്ലാസ്സുകാരിയായ വിദ്യാർത്ഥിനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ പല തവണയായി ഇരുവരും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം അരുൺ കുമാറിൻ്റെ സഹോദരൻ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.
https://www.facebook.com/Malayalivartha