ബൈക്കിൽ ഇടിച്ച മീൻലോറി നിർത്താതെ പോയി; ദമ്പതികൾക്ക് ദാരുണാന്ത്യം

ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു. നൗഫൽ, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. രാത്രി 9 മണിക്കായിരുന്നു അപകടം. കോഴിക്കോട്-വടകര ദേശീയപാതയിൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് നിർത്താതെ പോയ മീൻ ലോറി നാട്ടുകാർ പിന്തുടർന്ന് മൂരാട് പാലത്തിനു സമീപം വെച്ച് പിടികൂടി.
നൗഫൽ ഓമശ്ശേരി സ്വദേശിയും മുബഷിറ വേളം സ്വദേശിനിയുമാണ്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























