യുവതി കുഴഞ്ഞു വീണ് മരിച്ചത് സൂര്യാഘാതത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

എറണാകുളം കാലടിയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ പ്രാഥമിക പരിശോധന ഫലം പുറത്ത് യുവതി മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്നാണ് പുറത്ത വന്നിരിക്കുന്ന ഫലം. കാലടി നായത്തോട് സ്വദേശിനി അനില ആണ് മരിച്ചത്.
ആദ്യം ഹൃദയാഘാതമാണ് മരണമെന്നാണ് കരുതിയിതെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂര്യാഘാതമെന്നാണ് വ്യക്തമായിരിക്കുന്നത്. ദേഹത്ത് പൊള്ളലേറ്റ കുമിളകൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ചെത്തിക്കാട് അഗ്രിക്കൾച്ചറൽ നഴ്സറിയിലെ ജീവനക്കാരിയാണ് അനില. കഴിഞ്ഞ വ്യാഴാഴ്ച കാലടി മാർക്കറ്റിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു യുവതി.
https://www.facebook.com/Malayalivartha
























