അച്ഛൻ കൊലപാതകക്കേസിൽ അകത്തയപ്പോൾ അമ്മയുടെ കുട്ടിക്കാമുകൻ രാത്രിയും പകലും വീട്ടിൽ കയറി പീഡനത്തിനിരയാക്കിയത് പിഞ്ച് ബാലികയെ...
അമ്മയുടെ കാമുകന് പിഞ്ചു ബാലികയെ പീഡനത്തിനിരയാക്കി. പത്തനാപുരം കടയ്ക്കാമണ്‍ അംബേഡക്കര്‍ കോളനിയില്‍ പ്ലോട്ട് നമ്ബര്‍ 77 ബിയില്‍ സോമന്റെ മകന് അരുണ്‍കുമാ (21) റാണ് പോസ്കോ നിയമപ്രകാരം പൊലീസ് കേസെടുത്ത് റിമാന്റ് ചെയ്തത്. വീട്ടിലെ നിത്യസന്ദര്‍ശകനും ബാലികയുടെ അമ്മയുടെ കാമുകനുമായിരുന്നു.
കുട്ടിയുടെ അച്ചന് കൊലപാതക കേസില്‍ ജയിലിലാണ്. പെണ്‍കുട്ടിയെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായി പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപികമാര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്.
അധ്യാപകര്‍ പത്തനാപുരം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വനിതാ പൊലീസും കുട്ടിയുടെ മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയാണോ പ്രതിപീഡനങ്ങള്‍ നടത്തി വന്നതെന്നും അന്വഷിക്കുന്നുണ്ട്. പ്രതി മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാര്‍ പറയുന്നു. മറ്റൊരാള്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. അയാളെ പറ്റിയും അന്വഷണം നടക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha