കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ സംഘർഷാവസ്ഥ; ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയതിനെത്തുടർന്നാണ് പ്രതിഷേധം

കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ സംഘർഷാവസ്ഥ. ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാൻ എത്തിയതിനെത്തുടർന്നാണ് പ്രതിഷേധം. ഓർത്തഡോക്സ് വൈദികനെ പളളിയിൽ കയറ്റില്ലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി രംഗത്ത് എത്തി.
വൈദികനെ പള്ളിക്ക് മുന്നിൽ തടഞ്ഞു. സ്ഥലത്ത് 200-ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. റമ്പാനും മറ്റ് മൂന്ന് വൈദികരും 10 ഓളം വിശ്വാസികളുമാണ് പള്ളിയിൽ പ്രവേശിക്കുന്നതിനായി എത്തിയത്.
അതേസമയം, യാക്കോബായ വിഭാഗം പള്ളിക്കകത്ത് പ്രാർത്ഥനയജ്ഞവുമായി നിലയുറപ്പിച്ചിരിക്കുകയാണ്. മുറവാറ്റുപുഴ ഡി.വൈ.എസ്.പി ഷാജിമോൻ ജോസഫിന്‍റെ നേതൃത്വത്തിൽ പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
തന്റെ അമ്മയുടെ ഓര്‍മ്മദിവസമാണ് അതിനായുള്ള പ്രാര്‍ത്ഥനകള്‍ക്കും മറ്റുമായാണ് താന്‍ എത്തിയത്. പള്ളിയില്‍ പ്രവേശിച്ചേ പറ്റൂ എന്നാണ് റമ്പാന്റെ പക്ഷം.
https://www.facebook.com/Malayalivartha
























