Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശത്ത് ദുരൂഹ സാഹചര്യത്തിൽ ഭാര്യ കൊല്ലപ്പെട്ടപ്പോൾ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാൻ കേസിൽ ഇടപെട്ടുവെന്നാരോപിച്ച് വി.ടി.ബല്‍റാം എം.എല്‍.എയ്ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി രംഗത്ത്

23 MARCH 2019 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഭാര്യയുടെ ദുരൂഹ മരണത്തില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവിനൊപ്പമുള്ള ഫോട്ടോ ചൂണ്ടിക്കാട്ടി ബല്‍റാമിനെതിരെ ഉയരുന്ന ആരോപണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം. വിദേശത്ത് താമസിക്കുമ്ബോള്‍ ദുരൂഹ സാഹചര്യത്തില്‍ ഭാര്യ മരിച്ചെന്ന കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ നാട്ടിലെത്തിക്കാന്‍ ബല്‍റാം ശ്രമിച്ചുവെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്നുമാണ് ആരോപണം. ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബി ഫേസ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പാണ് സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്.

എന്നാല്‍ ഒരു കേസിലെ പ്രതിക്കൊപ്പം ഫോട്ടോ എടുക്കുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും അങ്ങനെ ഫോട്ടോ എടുത്താല്‍ തന്നെ പ്രതിയെ സഹായിച്ചുവെന്ന് കരുതാന്‍ കഴിയില്ലെന്നുമാണ് മറുപക്ഷത്തിന്റെ വാദം. എന്നാല്‍ രാഷ്ട്രീയ എതിരാളികളില്‍ ആര്‍ക്കെതിരെ ആരോപണങ്ങള്‍ വന്നാലും ഫേസ്ബുക്കില്‍ പ്രതികരിക്കുന്ന ബല്‍റാം ഇക്കാര്യത്തില്‍ പാലിക്കുന്ന മൗനം കുറ്റസമ്മതമാണെന്നാണ് ചിലര്‍ പറയുന്നത്. അതേ സമയം, കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ പ്രതിരോധത്തിലായ സൈബര്‍ സഖാക്കര്‍ ബല്‍റാമിനെതിരായ ആരോപണം പരമാവധി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്.

ഡി.വൈ.എഫ്.ഐ നേതാവ് അനൂപ് .പി.ബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ...

ഒരൽപം നീണ്ട എഴുത്താണ് വായിക്കണമെന്ന് അപേക്ഷ . ..

ചിത്രം 8: കേരളത്തിലെ യുവ എം എൽ എ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണത് ... വിമർശനങ്ങളേറേ വന്നപ്പോൾ ആ പോസ്റ്റ് പിൻവലിച്ചെന്നും കേൾക്കുന്നു .... യഥാർത്ഥത്തിൽ

വി.ടി ബൽറാം സ്ത്രീത്വത്തെ ബഹുമാനിക്കുന്നവനോ അവരുടെ സംരക്ഷകനോ അല്ല .. അദ്ദേഹത്തിന്റെ കപട മുഖങ്ങൾ എത്രതവണ അഴിഞ്ഞു വീണിരിക്കുന്നു ... ബൽറാമും അദ്ദേഹത്തിന്റെ പാർട്ടിയും എന്തെന്നറിയാൻ ഇതുകൂടി ശ്രദ്ധയിലേക്ക്

 ചിത്രം 1 ,2 

കോട്ടയം പൊൻകുന്നം കൊപ്രക്കളം സ്വദേശി മോനിഷ ആസ്ട്രേലിയായിലെ മെൽബണിൽ ആത്മഹത്യ ചെയ്ത വാർത്തയും കഥകളുമാണിത് .. 2017 ഫെബ്രുവരിയിലാണ് സംഭവം . മോനിഷ പാല മുരുക്കുംപുഴ സ്വദേശി അരുണുമായി രജിസ്റ്റർ വിവാഹം നടത്തുന്നു .. പിന്നീട് ബന്ധുക്കൾ മതാചാരപ്രകാരം വിവാഹം നടത്തികൊടുക്കുന്നു .. വിവാഹത്തിനു മുൻപ് തന്നെ അരുൺ വലിയൊരു തുക പെൺവീട്ടുകാരിൽ നിന്ന് വാങ്ങുന്നു .. ഓസ്ട്രേലിയയിൽ മെയിൽ നഴ്സായ അരുൺ മെൽബണിലിലെ ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിൽ വർക്ക് ചെയ്യുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോനിഷയെ വിവാഹം കഴിച്ചത് ... മെൽബണിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി കിട്ടിയ മോനിഷ പിന്നീടാണ് സത്യങ്ങൾ തിരിച്ചറിയുന്നത്. മോനിഷയുടെ അമ്മ റിട്ടയർ ആവുന്ന വേളയിൽ വൻതുക സ്ത്രീധന വകയിൽചോദിച്ച് അരുൺ അവരെയെല്ലാം ശല്യപ്പെടുത്തിയിരുന്നു. താനൊരു ഗ്യാസ് ചേമ്പറിലാണ് താമസിക്കുന്നത് എന്ന് മരിക്കുന്നതിനു കുറച്ചുദിവസം മുമ്പ് മോനിഷ അമ്മയോട് വെളിപ്പെടുത്തിയിരുന്നു. മരണപ്പെട്ട മോനിഷയുടെ മൃതദേഹം നാട്ടിലെത്തിച്ചു മണിക്കൂറുകൾക്കുള്ളിൽ ഭർത്താവായ അരുൺ നാട്ടിൽനിന്നു സ്ഥലംവിട്ടു!!

 ചിത്രം 3

മോനിഷയുടെ മരണത്തിൽ ഭർത്താവായ അരുണിന് സംശയമുണ്ടെന്ന് കാണിച്ചു അമ്മ പോലീസിൽ പരാതി നൽകുന്നു. സ്വന്തം ഭാര്യയുടെ സംസ്കാര ചടങ്ങിന് പോലും പങ്കെടുക്കാത്ത അരുൺ രായ്ക്കുരാമാനം നാടുവിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതിയായ അരുണിനെ വേണ്ടി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ക്രൈം നമ്പർ 240/17 ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതും ആവുന്നു..

 ചിത്രം 5

നാടുവിട്ട അരുണിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ..
അതെ ! അരുൺ ഇപ്പോൾ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (OICC) ഓസ്ട്രേലിയയിലെ ജനറൽ സെക്രട്ടറിയാണ് ... അതെ വി ടി ബൽറാമിന്റെ പാർട്ടിയായ കോൺഗ്രസിൻറെ പോഷകസംഘടന !!

 ചിത്രം 4,6,7

OICC ഓസ്ട്രേലിയ സംഘടിപ്പിച്ച നെഹ്റു അനുസ്മരണം. ഓസ്ട്രേലിയൻ സുഖവാസം.. അരുണിനോടൊത്ത് ഓടുന്നു ചാടുന്നു പോസ്റ്റിടുന്നു ലൈക്ക് വാങ്ങുന്നു. അരുണിനെ നാട്ടിൽ വരാൻ കേസ് ഒതുക്കാൻ വലിയ ശ്രമം നടത്തുന്നു ... സോഷ്യൽ ഓഡിറ്റർ ഓഫ് ഇന്ത്യൻ പൊളിറ്റിക്സ് ..

 അവസാനമായി: 

ചെറുപ്പുളശ്ശേരി ഒന്നാം പോസ്റ്റ് പിൻവലിച്ച് ആളായി രണ്ടാം പോസ്റ്റിലിട്ട തിരുമൊഴികൾ..
1 : നാട്ടിൽ നടക്കുന്ന നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ...... എന്നാൽ ലുക്കൗട്ട് നോട്ടീസ് എന്ന നിയമ നടപടിയെ ബൽറാമിനെ വില കല്പിക്കേണ്ട..
2: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരട്ടതാപ്പിനെ കുറിച്ച് പറയുന്ന ബൽറാം സ്വയം എത്ര താപ്പിന് ഉടമയാണ്??
3: പോലീസ് എഫ് ഐ ആറിൽ ഇടംപിടിച്ച ചെറുപ്പുളശ്ശേരി പാർട്ടി ഓഫീസ്.... എത്രകാലം കഴിഞ്ഞാലും നിലമ്പൂരിലെ കോൺഗ്രസ് പാർട്ടി ഓഫീസ് ഒന്നു ഓർക്കുക പോലും ചെയ്യാത്ത ബൽറാം...
4 : മുഖ്യശത്രുവായ മുഖ്യമന്ത്രിയെ ചൂണ്ടി പ്രതിയോടൊപ്പം വേദി പങ്കിടുന്നത് ലജ്ജാകരം എന്ന് വിശേഷിപ്പിക്കുമ്പോൾ രാഹുൽ ഗാന്ധിക്ക് പോക്സോ കേസിൽ പ്രതിയായ നാട്ടികയിലെ കെഎസ്‌യു നേതാവ് യദുകൃഷ്ണൻ കൈ കൊടുക്കുന്ന ചിത്രം കണ്ടില്ലെന്നു നടിക്കാം .. നാട്ടിൽ കണ്ടാൽ കണ്ടം വഴി ജനങ്ങൾ ഓടിക്കുന്നവരോടൊപ്പം വിദേശത്ത് കടപ്പുറത്ത് ഇഷ്ടംപോലെ മണ്ടി നടക്കാം....

അതെ ; ബൽറാം നിങ്ങൾ ഒരു കപട രാഷ്ട്രീയം കളിക്കുന്നവൻ തന്നെ .... നിങ്ങൾക്ക് ഈ ഭൂമുഖത്ത് ഏതൊരു സ്ത്രീത്വം വേട്ടയാടപ്പെട്ടാലും യാതൊരു മനോവിഷമവുമില്ല ... സംഭവത്തിൽ സി പി ഐ (എം) പ്രതിയാവുന്നത് മാത്രമാണ് ഉന്നം ... എത്രപേർ കൊല ചെയ്യപ്പെട്ടാലും പ്രതികൾ സി പി ഐ (എം) ബന്ധമുള്ളവരാണം എന്നത് മാത്രമാണ് നിങ്ങളുടെ പ്രാർത്ഥന

... അതെ അന്ധമായ 'സിപിഐ (എം) വിരോധത്താൽ ഒരാൾ ; അതും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയാവരുത് ...
രാഷ്ട്രീയത്തെ ഇങ്ങനെ മലീമസമാക്കരുത് ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends