കൊട്ടിയം എസ്എന്‍ പോളിടെക്നിക് കോളേജ് മധ്യ വേനലവധിക്ക് അടക്കുന്നതിന്റെ ആഘോഷങ്ങൾക്കിടെ പരസ്പരം കടിച്ച് ആഘോഷിച്ച സീനിയറിന് ആളുമാറി... ഇടനാഴിയിൽ കൂടി നടന്നുവന്ന പെൺകുട്ടിയുടെ കൈയിൽ കടന്നുപിടിച്ച് കടിച്ചു, പിന്നാലെ ആശുപത്രിയും കേസും; വിദ്യാർത്ഥി ഒളിവിൽ- സമ്മാനമായി കോളേജിന്റെ വക എട്ടിന്റെ പണിയും
സഹപാഠിയെ കടിച്ച് പരിക്കേൽപ്പിച്ച സീനിയർ വിദ്യാർത്ഥി ഒളിവിൽ. ജൂനിയര്‍ ക്ലാസിലെ പെണ്‍കുട്ടിയുടെ കയ്യില്‍ സീനിയര്‍ വിദ്യാര്‍ഥി കടിച്ചെന്നായിരുന്നു പരാതി. കൊട്ടിയം എസ്എന്‍ പോളിടെക്നിക് കോളജിലാണു സംഭവം. മധ്യവേനലവധിക്ക് കോളജ് അടച്ചപ്പോള്‍ പിരിയുന്നതിന്റെ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. കോളജ് അടയ്ക്കുന്ന ദിവസം വ്യത്യസ്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പരസ്പരം കടിക്കുകയായിരുന്നു.
കോളജിലെ മൂന്നാം വര്‍ഷ സിവില്‍ വിദ്യാര്‍ഥിയായ ആകാശ് നായര്‍ (19) ആണ് കൊട്ടാരക്കര സ്വദേശിനിയായ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയുടെ കൈയില്‍ കടിച്ചത്. പിന്നീട് ഇവരില്‍ ചിലര്‍ രണ്ടാം വര്‍ഷ സിവില്‍ വിദ്യാര്‍ഥിനികളെയും തടഞ്ഞു നിര്‍ത്തി കൈയില്‍ കടിച്ചു.
ഇതു രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ചോദ്യം ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടി പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് കൊട്ടിയം പൊലീസിലും കോളജ് അധികൃതര്‍ക്കും പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ കടിച്ച വിദ്യാര്‍ഥി സംഭവത്തിനു ശേഷം ഒളിവില്‍ പോയി. അതേസമയം, കുറ്റാരോപിതനായ വിദ്യാര്‍ഥിയെ കോളജില്‍ നിന്നു പുറത്താക്കിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
https://www.facebook.com/Malayalivartha