കേരളത്തിലെ പത്ത് ജില്ലകളില്‍ ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഇന്ന് സൂര്യാഘാതത്തിന് സാധ്യത

കേരളത്തിലെ പത്ത് ജില്ലകളില്‍ ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് സൂര്യാഘാതത്തിന് സാധ്യത. ഈ ജില്ലകളില്‍ ഇന്ന് താപനില ശരാശരിയില്‍ നിന്ന് 3 ഡിഗ്രിവരെ ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഇന്ന് സൂര്യാഘാതത്തിന് സാധ്യത.
https://www.facebook.com/Malayalivartha
























