കേരളത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ സുരേന്ദ്രനെ തന്നെ രംഗത്തിറക്കി; ശബരിമല വിഷയം സുരേന്ദ്രന് നല്‍കിയ ഹൈപ്പ് വോട്ടായിമാറും എന്ന പ്രതീക്ഷയിൽ സംസ്ഥാന നേതൃത്വവും, വിജയം ഉറപ്പെന്ന് കട്ടയ്ക്ക് നിന്ന് സുരേന്ദ്രനും...

പത്തനം തിട്ട ബിജെപി ഉറപ്പിച്ച മട്ടാണ്. കാരണം സുരേന്ദ്രന്‍ മത്സരിക്കുന്നതുകൊണ്ടുതന്നെയാണ്. ശബരിമല വിഷയം സുരേന്ദ്രന് നല്‍കിയ ഹൈപ്പ് വോട്ടായിമാറും എന്ന പ്രതീക്ഷ സംസ്ഥാന നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം സുരേന്ദ്രനെതന്നെ രംഗത്തിറക്കിയത്. എന്തായാലും ആ പ്രതീക്ഷ സുരേന്ദ്രനും പങ്കുവയ്ക്കുന്നുണ്ട്. പത്തനംതിട്ടയില്‍ വിജയമുറപ്പെന്നാണ് കെ.സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്. ശബരിമല വിഷയമുള്‍പ്പെടെ ജനകീയമായ വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണം മണ്ഡലത്തില്‍ നടത്തും. പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിത്വത്തില്‍ ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നീണ്ട ചര്‍ച്ചകള്‍ക്കും സസ്‌പെന്‍സിനും ഒടിവിലാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചുത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ തന്നെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകണമെന്ന് അണികളും ഒരുപോലെ ആഗ്രഹിച്ചിരുന്നു.
ഇത്തവണ കെ.സുരേന്ദ്രന്‍ ചരിത്രമുന്നേറ്റം നടത്തുമെന്ന് പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു. ബി ജെ പിയുടെ കരുത്തനായ സ്ഥാനാര്‍ഥിയാണ് കെ സുരേന്ദ്രനെന്നും. സ്ഥാനാര്‍ഥി പട്ടികയില്‍ സുരേന്ദ്രനുള്‍പ്പെട്ടത് താനുള്‍പ്പെടെയുള്ള നേതാക്കളുടെ ഇടപെടലിന്റെ ഫലമാണെന്നും ശ്രീധരന്‍പിള്ളയും വ്യക്തമാക്കിയിരുന്നു
കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നുമുതലാകും തുടക്കമാവുക. രാവിലെ പതിനൊന്നിന് കെ സുരേന്ദ്രന്‍ ജില്ലയില്‍ എത്തും. ട്രെയിനില്‍ തിരുവല്ലയിലെത്തുന്ന സുരേന്ദ്രന് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് പിന്തുണ തേടും.
അടുത്ത ദിവസം വിപുലമായ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെ വൈകീട്ടോടെയാണ് കെ സുരേന്ദ്രനെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
എല്‍ഡിഎഫിനോട് ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്എസ് അടക്കമുള്ള സമുദായ സംഘടനകളുടെ പിന്തുണയും മണ്ഡലത്തില്‍ വര്‍ധിച്ചുവരുന്ന വോട്ട് വിഹിതവും പാര്‍ട്ടിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യം അറിയിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുടെ അവകാശവാദങ്ങളെ തള്ളിയാണ് കെ. സുരേന്ദ്രനെ കേന്ദ്രനേതൃത്വം രംഗത്തിറക്കുന്നത്.
ബിജെപിക്ക് വോട്ടുവിഹിതം വര്‍ധിക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ കെ. സുരേന്ദ്രനെപോലെ ജനകീയനായ നേതാവ് മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നു. കോട്ടയം ജില്ലയില്‍നിന്നുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. ഇവിടെ വിജയം ഉറപ്പിച്ച് ഇന്നുമുതല്‍ സുരേന്ദ്രന്‍ പ്രചരണത്തിനിറങ്ങും.
https://www.facebook.com/Malayalivartha
























