Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരണം വിളിയോടെ തുടക്കം... മാസ് എന്‍ട്രിയായി കെ. സുരേന്ദ്രന്റെ പത്തനംതിട്ട പ്രവേശനം; ശരണംവിളിച്ച് മല ചവിട്ടിയ ശേഷം സുരേന്ദ്രനെ കാത്തിരുന്നത് ശുഭ പ്രതീക്ഷകള്‍; എല്ലാം മറന്ന് സുരേന്ദ്രന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് അമിത്ഷായുടെ നിര്‍ദേശം

24 MARCH 2019 07:16 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ ഒരു വികാരമായിരിക്കുകയാണ്. സുരേന്ദ്രനെ വിജയിപ്പിക്കേണ്ടത് പ്രവര്‍ത്തകരുടെ ഒരു ആവശ്യമായി മാറി. പലവിധ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനമിട്ടാണ് കെ സുരേന്ദ്രന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത്. പത്തനംതിട്ടയിലെ എ ക്ലാസ് സീറ്റിനായി പലരും മത്സര രംഗത്തുണ്ടായിരുന്നെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അണികള്‍ക്ക് ആദ്യം മുതലേ സുരേന്ദ്രനിലായിരുന്നു താത്പര്യം. അവരത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

സുരേന്ദ്രന്റെ വരവ് പത്തനംതിട്ടയില്‍ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും അടിയൊഴുക്കുകള്‍ക്കും കാരണമാകും. ഇടത് വലത് കോട്ടകളില്‍ പരാജയ ഭീതി ഉടലെടുത്തിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പുകളും അവസാനിക്കുമ്പോള്‍ ബി ജെ പി തങ്ങളുടെ നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാന്‍ സാധിക്കുന്നത്. പത്തനംതിട്ടയിലും സ്ഥിതി മറിച്ചല്ല.

2009 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ ബി രാധാകൃഷ്ണമേനോന്‍ നേടിയത് 56294 വോട്ട് ആണെങ്കില്‍ 2014 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി എം ടി രമേശ് നേടിയത് 138954 വോട്ട്. എന്നാല്‍ 2016 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബി ജെ പി വോട്ടുകള്‍ കുത്തനെ ഉയര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ 138954 വോട്ട് നിയമസഭ തിരഞ്ഞെടുപ്പില്‍ 191576 ഉയര്‍ത്താന്‍ ബി ജെ പി ക്ക് സാധിച്ചു. ബി ജെ പി ഇതര മുന്നണികള്‍ക്ക് വോട്ട് വിഹിതം കുറഞ്ഞപ്പോള്‍ ബി ജെ പി വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചതും പത്തനതിട്ടയിലെ ബി ജെ പി യുടെ സാധ്യതയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നു.

കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ ബി ജെ പി ക്ക് വേണ്ടി ഇറങ്ങുന്നതോടെ വലിയ രാഷ്ട്രീയ മാറ്റത്തിനാകും പത്തനംതിട്ട വേദിയാവുക. ശബരിമല യുവതി പ്രവേശന വിഷയം തന്നെയാകും ബി ജെ പി പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുകയും ആചാര ലംഘനത്തിന് കൂട്ട് നില്‍ക്കുകയും ചെയ്ത ഇടതുപക്ഷ സര്‍ക്കാരിനെതിരെ തന്നെയാകും ബി ജെ പി ലക്ഷ്യം വയ്ക്കുക.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പട്ട് ബി ജെ പി യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ഒരു പരിധി വരെ നയിച്ചത് കെ സുരേന്ദ്രന്‍ ആയിരുന്നു. കെട്ട് നിറച്ച് ശബരിമലയില്‍ പോയ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുകയും 23 ദിവസം റിമാന്റ് ചെയ്യുകയും ചെയ്തു. ഇത് വിശ്വാസ സമൂഹത്തെ സുരേന്ദ്രന്‍ എന്ന നേതാവിനോടടുപ്പിക്കാന്‍ കാരണമായി അതിന്റെ തെളിവാണ് കെ സുരേന്ദ്രന്‍ ജയില്‍ നിന്നും ഇറങ്ങിയപ്പോള്‍ തടിച്ച് കൂടിയ ജനക്കൂട്ടം.

പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കും വീണ ജോര്‍ജിനും ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇപ്പോള്‍ തന്നെ കെ സുരേന്ദ്രന് സാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ ഇത് വരെ കേരളത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥികളെ കുറിച്ച് ആരും ചര്‍ച്ച ചെയ്യുകയോ ശ്രദ്ധ ചെലുത്തുകയോ ചെയ്തിട്ടില്ല ആരാ സ്ഥാനാര്‍ഥി എന്ന് പോലും ആരും തിരക്കാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഇത്തവണ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ എന്നറിയാന്‍ മാധ്യമങ്ങളും ഒപ്പം ജനങ്ങളും ആകാംഷ ഭരിതരായി കാത്ത് നില്‍ക്കുകയായിരുന്നു പ്രത്യേകിച്ച് പത്തനംതിട്ടയില്‍.

അയ്യപ്പ വിശ്വാസികള്‍ക്ക് കെ സുരേന്ദ്രന്‍ അല്ലാതെ പത്തനംതിട്ടയില്‍ മറ്റൊരു ഓപ്ഷന്‍ ഇല്ല. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സിന് അയഞ്ഞ നിലപാടായിരുന്നു. ശബരിമല ആചാര സംരക്ഷണത്തിന്റെ ഭാഗമായി ബി ജെ പി നടത്തിയ അയ്യപ്പ ജ്യോതിക്ക് വന്‍ സ്വീകാര്യത ലഭിച്ചു 25 ലക്ഷത്തിനടുത്ത് വിശ്വാസികള്‍ അതില്‍ പങ്കെടുത്തത് ബി ജെ പി ക്ക് വന്‍ നേട്ടമായി.

ശബരിമല വിഷയവും നരേന്ദ്രമോദിയുടെ വികസന പദ്ധതികളും ഉയര്‍ത്തിക്കാട്ടി ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പത്തനംതിട്ടയില്‍ നിന്നും കെ സുരേന്ദ്രന്‍ ജയിച്ച് കയറുമെന്ന് ഏതാണ്ട് ഉറപ്പാണ്. കോണ്‍ഗ്രസ്സും സി പി എം ഉം വോട്ട് മറിച്ചില്ലെങ്കില്‍. തോല്‍ക്കാനായി ഏത് മണ്ഡലം തിരഞ്ഞെടുക്കണം, ബി ജെ പി യില്‍ അതിന്റെ പേരില്‍ തര്‍ക്കം എന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാകും സുരേന്ദ്രന്റെ പോരാട്ടം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends