മിന്നിക്കാന്‍ സുരേന്ദ്രന്‍; പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ഇന്ന് തിരുവല്ലയില്‍

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ ഇന്ന് തിരുവല്ലയില്‍ എത്തും. രാവിലെ 11 ന് തിരുവല്ല റയില്‍ വേ സ്റ്റേഷനില്‍ എത്തുന്ന കെ. സുരേന്ദ്രനെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും. ജനശതാബ്ദി എക്‌സ്പ്രസിലാണ് സുരേന്ദ്രന്‍ തിരുവല്ലയില്‍ എത്തുക.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ശബരിമല സമരത്തെ മുന്നില്‍ നിന്നും നയിച്ചത് മണ്ഡലത്തില്‍ സഹയാകമാകുമെന്നാണ് ബിജെപി കരുതുന്നത്. കെ.സുരേന്ദ്രന്‍ ചരിത്രമുന്നേറ്റം നടത്തുമെന്ന് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ സുരേന്ദ്രനുള്‍പ്പെട്ടത് താനുള്‍പ്പെടെയുള്ള നേതാക്കളുടെ ഇടപെടലിന്റെ ഫലമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha
























