തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പിന് പൂര്‍ണ വിലക്ക്; ഞെട്ടലോടെ ആനപ്രേമികള്‍

ഇനി കേരളത്തിലെ ആന പ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളത്തില്‍ കാണാന്‍ പറ്റില്ല. എഴുന്നള്ളിപ്പുകളില്‍ നിന്നും രാമചന്ദ്രനെ പൂര്‍ണ വിലക്കേര്‍പ്പെടുത്തി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി. ആനയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഉത്സവ എഴുന്നള്ളിപ്പുകള്‍ അടക്കമുള്ള പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്നും നിര്‍ദേശിച്ചാണ് ഉത്തരവ്.
എന്നാല്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ആനപ്രേമി സംഘവും, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഫാന്‍സുകാരും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 10ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനി തേക്കേ ഗോപുരനടയിലാണ് പ്രതിഷേധ പരിപാടി. 13 പേരാണ് ഈ ആനയുടെ ആക്രമണത്തില്‍ ഇതുവരെ മരിച്ചത്.
ഫെബ്രുവരി എട്ടിന് ഗുരുവായൂര്‍ ഗൃഹപ്രവേശനത്തിനിടെ പടക്കം പൊട്ടിച്ചപ്പോള്‍ ഇടഞ്ഞ ആന രണ്ട് പേരുടെ ജീവനെടുത്തിരുന്നു. ഇതിന് പിന്നാലെ എഴുന്നള്ളിപ്പുകളില്‍ നിന്നും താത്കാലിക വിലക്ക് വന്നു. തലയെടുപ്പിലും, ചന്തത്തിലും, ഉയരത്തിലും കേരളത്തിലെ നാട്ടാനകളില്‍ മുന്‍ നിരക്കാരനായിട്ടാണ് തെച്ചിക്കോട്ടു രാമചന്ദ്രനെ ആനപ്രേമികള്‍ കാണുന്നത്.
https://www.facebook.com/Malayalivartha