കെപിസിസി പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ലെന്ന് എം വി ഗോവിന്ദന്‍

കെ.പി.സി.സി നേതൃമാറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോണ്‍ഗ്രസില്‍ നടക്കുന്നത് പൊട്ടിത്തെറിയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് ആരായാലും അതൊരു പ്രശ്‌നമല്ല,? കോണ്‍ഗ്രസില്‍ നടക്കുന്ന പൊട്ടിത്തെറി 2026 ആയാലും തീരില്ല,? തന്നെ മൂലയ്ക്ക് ഇരുത്താന്‍ കോണ്‍ഗ്രസ് തന്നെ ശ്രമിക്കുകയാണെന്ന് സുധാകരന്‍ തന്നെ പറയുന്നുണ്ടെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.
അതേസമയം നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ സുധാകരന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയെ കണ്ടു. പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കില്‍ മാറിത്തരാമെന്നും പൊതു ചര്‍ച്ച ചെയ്ത് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു,? അനാരോഗ്യമുണ്ടെന്ന് ചിലര്‍ മനഃപൂര്‍വ്വം പ്രചരിപ്പിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha