Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഉത്തരേന്ത്യ ബിജെപിക്ക് കയ്യാലപ്പുറത്തെ തേങ്ങപോലെ; ജയിച്ചാല്‍ ഒരിക്കലും ബിജെപിക്ക് പിന്തുണ നല്‍കില്ല എന്നുറപ്പുള്ള ഇടതുപക്ഷവും കോണ്‍ഗ്രസും മത്സരിക്കുന്നിടത്ത് എന്തിനാണ് രാഹുല്‍ഗാന്ധി മത്സരിച്ച്‌ ഇടതുപക്ഷത്തിനെതിരെ പോരാട്ട വീര്യം കൂട്ടൂന്നത് എന്നാണ് പലരും ചോദിക്കുന്നത് എന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

24 MARCH 2019 08:41 PM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

ജയിച്ചാല്‍ ഒരിക്കലും ബിജെപിക്ക് പിന്തുണ നല്‍കില്ല എന്നുറപ്പുള്ള ഇടതുപക്ഷവും കോണ്‍ഗ്രസും മത്സരിക്കുന്നിടത്ത് എന്തിനാണ് രാഹുല്‍ഗാന്ധി മത്സരിച്ച്‌ ഇടതുപക്ഷത്തിനെതിരെ പോരാട്ട വീര്യം കൂട്ടൂന്നത് എന്നാണ് പലരും ചോദിക്കുന്നത് എന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് സനൽകുമാർ ശശിധരന്റെ പ്രതികരണം.

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

ജയിച്ചാല്‍ ഒരിക്കലും ബിജെപിക്ക് പിന്തുണ നല്‍കില്ല എന്നുറപ്പുള്ള ഇടതുപക്ഷവും കോണ്‍ഗ്രസും മത്സരിക്കുന്നിടത്ത് എന്തിനാണ് രാഹുല്‍ഗാന്ധി മത്സരിച്ച്‌ ഇടതുപക്ഷത്തിനെതിരെ പോരാട്ട വീര്യം കൂട്ടൂന്നത് എന്നാണ് പലരും ചോദിക്കുന്നത്. കോണ്‍ഗ്രസ് ബിജെപിയുടെ ശക്തികേന്ദ്രത്തില്‍ പോയി മത്സരിച്ച്‌ അവിടെ ബിജെപിയെ തറപറ്റിക്കട്ടെ എന്നതാണ് അവരുടെ നിലപാട്. ഇവിടെ കോണ്‍ഗ്രസ് ജയിച്ചില്ലെങ്കിലും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടവരല്ലേ അവര്‍ എന്നാണ് ന്യായം. എന്റെ അഭിപ്രായത്തില്‍ ഈ ഇലക്ഷനില്‍ കോണ്‍ഗ്രസിനു മുന്നിലുള്ള പ്രധാന ലക്ഷ്യം ഏറ്റവും വലിയ ഒറ്റകക്ഷിയാവുക എന്നതാണ്.

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാതിരിക്കുകയും ഭരണം ഒരു തട്ടിക്കൂട്ട് മഹാഗഡ് ബന്ധന്റെ കൈകളിലേക്ക് പോവുകയും ചെയ്താല്‍ ബിജെപി അധികാരത്തിലേക്ക് മടങ്ങി വരുന്നതിനെക്കാള്‍ അപകടം അതുണ്ടാക്കും. ഏറിയാല്‍ രണ്ടുവര്‍ഷത്തിനിടയ്ക്ക് ബിജെപി അതിന്റെ എല്ലാ സംഹാരശക്തിയോടെയും തിരിച്ചുവരും. കേരളത്തില്‍ നിന്നും എല്ലാ സീറ്റും എല്‍‌ഡി‌എഫ് നേടിയാലും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെതിരെ അത് പ്രതിഫലിക്കില്ല എന്ന് പറയുന്നത് കാര്യങ്ങള്‍ നേരെ കാണാതെയാണ്. മറിച്ച്‌ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും കോണ്‍ഗ്രസിനു നേടാന്‍ കഴിയുന്ന എല്ലാ സീറ്റുകളും സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശ്രമിക്കുക തന്നെ ചെയ്യണം.

ഉത്തരേന്ത്യ കയ്യാലപ്പുറത്തെ തേങ്ങപോലെയാണെന്ന് ബിജെപിക്ക് നന്നായി മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സ്റ്റാര്‍ കാമ്ബെയിനര്‍മാര്‍ വട്ടമിട്ടു പറക്കുന്നത്. പക്ഷെ ഈയിടെയായി ബിജെപിയുടെ തന്ത്രങ്ങള്‍ ഓരോന്നും പരാജയപ്പെടുന്നതാണ് കാണുന്നത്. യുദ്ധമുണ്ടായാല്‍ ഇലക്ഷനില്‍ മേല്‍ക്കൈ നേടാം എന്ന ആശയം തിരിച്ചടിച്ചു. റാഫേല്‍ കരാര്‍ തിരിച്ചടിച്ചു. ചൌക്കീദാര്‍ കാമ്ബെയിന്‍ തിരിച്ചടിച്ചു. ശബരിമല നിലപാട് തിരിച്ചടിക്കും. അയോധ്യയില്‍ കോടതിവിധി ഉണ്ടാവുമെന്നും അത് ഇലക്ഷനില്‍ ഗുണകരമായി മാറുമെന്നും കരുതി അതും തിരിച്ചടിച്ചു. തമിഴ്‌നാട്ടില്‍ ജനങ്ങള്‍ മടുത്ത അണ്ണാ ഡി‌എം‌കെയുമായുള്ള സഖ്യം തിരിച്ചടിക്കും. പപ്പു എന്ന് കളിയാക്കി അവഗണിച്ചിരുന്ന ചെറുപ്പക്കാരന്‍ ഇപ്പോള്‍ സര്‍വശക്തിയുമെടുത്ത് തിരിച്ചടിക്കുന്നു. എന്റെ നോട്ടത്തില്‍ ബിജെപിക്ക് മോശം കാലാവസ്ഥയാണിപ്പോള്‍.

പക്ഷെ അതുകൊണ്ട് കാര്യം കഴിഞ്ഞില്ല. എല്‍ഡി‌എഫും ത്രിണമൂലും രാഷ്ട്രീയ ജനതാദളും സമാജ് വാദിയും അങ്ങനെ അങ്ങനെ ബിജെപിയെ എതിര്‍ക്കുന്നു എന്ന ഒറ്റ അജണ്ട മാത്രം മുന്നോട്ടുവെയ്ക്കുന്ന രാ‍ഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍‌ക്കയ്യുള്ള ഒരു തൂക്കുസഭ വന്നാല്‍ അത് ബിജെപിക്ക് നല്‍കുന്നത് ഒരു ടീബ്രേക്ക് മാത്രമായിരിക്കും. ഇപ്പോള്‍ രാജ്യത്തിനു മുന്നില്‍ ഒരു ഭരണ അജണ്ട മുന്നോട്ടുവെക്കുന്നത് രണ്ട് കക്ഷികള്‍ മാത്രമേയുള്ളു. അത് ബിജെപിയും കോണ്‍ഗ്രസുമാ‍ണ്. ബിജെപിയുടെ അജണ്ട ക്രോണി കാപിറ്റലിസമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബിജെപി ഭരണം അഴിമതി നിറഞ്ഞതാണെന്നും കോണ്‍ഗ്രസ് പറയുന്നു. ബിജെപിയാവട്ടെ അഞ്ചുവര്‍ഷം കൊണ്ട് ചെയ്യുമെന്ന് പറഞ്ഞതൊന്നും ചെയ്യാന്‍ കഴിയാതെ ജനസമക്ഷം നില്‍ക്കുന്നു.

കുറച്ചുകൂടി ആലോചിച്ചാല്‍ കോണ്‍ഗ്രസിതര കക്ഷികള്‍ എതിര്‍ക്കുന്നത് പ്രധാനമായും മോഡിയെ ആണെന്ന് കാണാം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുന്ന അവസരത്തില്‍ മോഡിയെ മാറ്റി മറ്റൊരു നേതാവിനെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപി തയാറായാല്‍ അവരൊക്കെ അത് പിന്തുണയ്ക്കാനുള്ള സാധ്യതയും കുറവല്ല. അതുകൊണ്ടുതന്നെ നേരിയ സ്വാധീനമെങ്കിലുമുള്ള എല്ലാ പ്രദേശങ്ങളിലും ആവുന്നത്ര പരിശ്രമിച്ച്‌ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയെടുക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ എന്നല്ല ഈ രാജ്യത്തിന്റെ നിലനില്‍‌പിനെ സംബന്ധിച്ച്‌ വളരെ പ്രധാനമായ കാര്യമാണ്. അതിനുള്ള തന്ത്രം മെനയുമ്ബോള്‍ കാരാട്ടിനോടും പിണറായിയോടും ആലോചിക്കുകയും എല്‍ഡി‌എഫിന്റെ അവസ്ഥ എന്താവുമെന്നോര്‍ത്ത് മനസ്താപപ്പെടുകയും ചെയ്യേണ്ട ഒരു ആവശ്യവുമില്ല. അതല്ലെങ്കില്‍ കോണ്‍ഗ്രസുമായി ഒരു തുറന്ന സഖ്യത്തില്‍ ഇവരൊക്കെ ഏര്‍പ്പെടട്ടെ അപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എവിടെ നില്‍ക്കണമെന്നൊക്കെ അവര്‍ക്കും കൂടി ചേര്‍ന്ന് തീരുമാനിക്കാമല്ലോ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (5 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends