Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

ശരീരത്തിന്റെ 85% വും കത്തിയിട്ട് ബാക്കി 15% കൊണ്ട് എങ്ങനെ ജീവിക്കാനാണ്.. കത്തിക്കുന്നവര്‍ക്കറിയുമോ തീപൊള്ളല്‍ എന്താണെന്ന്...ഇല്ലെങ്കില്‍ ഒന്നു പോയി നോക്കണം... മെഡിക്കല്‍ കോളജിന്റെ തീപൊള്ളല്‍ വാര്‍ഡുകളിലേക്ക്.. ചീഞ്ഞുപഴുത്ത മുറിവുകളും പറിയുന്ന നിലവിളിയും നിങ്ങളിലെ ഏതു സൈക്കോയേയും ഇല്ലാതാക്കും.. അനുഭവിക്കണമെന്നില്ല... കണ്ടാല്‍ മതി!! ആരുടേയും ഉള്ളു പൊള്ളിക്കും ഷൈനി ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തക എഴുതിയ കുറിപ്പ്

25 MARCH 2019 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

പ്രണയം നിഷേധിച്ചതിന് തിരുവല്ലയില്‍ ഒരു പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. 85 ശതമാനം പൊള്ളലേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ കിടന്ന് അവസാനം പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. ഇത് സംബന്ധിച്ച് ഷൈനി ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തക എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. തീ പൊള്ളലേറ്റ ആന്റിയെ ചികിത്സിച്ച വിങ്ങുന്ന ഓര്‍മകളാണ് ഷൈനി കുറിപ്പിലൂടെ പങ്കുവെക്കുന്നത്.

ഷൈനിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

എനിക്കറിയാമായിരുന്നു ആ പെണ്‍കുട്ടി മരിക്കുമെന്ന് .. ശരീരത്തിന്റെ 85% വും കത്തിയിട്ട് ബാക്കി 15% കൊണ്ട് എങ്ങനെ ജീവിക്കാനാണ്.. കത്തിക്കുന്നവര്‍ക്കറിയുമോ തീപൊള്ളല്‍ എന്താണെന്ന്...ഇല്ലെങ്കില്‍ ഒന്നു പോയി നോക്കണം. മെഡിക്കല്‍ കോളജിന്റെ തീപൊള്ളല്‍ വാര്‍ഡുകളിലേക്ക് ..ചീഞ്ഞുപഴുത്ത മുറിവുകളും പറിയുന്ന നിലവിളിയും നിങ്ങളിലെ ഏതു സൈക്കോയേയും ഇല്ലാതാക്കും. അനുഭവിക്കണമെന്നില്ല... കണ്ടാല്‍ മതി. ആ ദുരിതത്തിനോടൊപ്പം അര മണിക്കൂര്‍ ചെലവിട്ടാല്‍ മതി..

40 % പൊള്ളലേറ്റ കുഞ്ഞാന്റിയോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ആ മുപ്പത് ദിവസങ്ങള്‍ എന്നെ ഭ്രാന്തിയാക്കി. അത്ര മാരകമാണ് പൊള്ളലേറ്റവരുടെ അവസ്ഥ ..അടിച്ചുവാരി തീയിടുന്നതിനിടെ നൈറ്റിയില്‍ കയറിപ്പിടിച്ച തീ ആന്റിയുടെ ശരീരത്തിന്റെ പിന്‍ഭാഗം മുഴുവന്‍ പൊള്ളിച്ചു കളഞ്ഞു.

നാഭിയുടെ ഭാഗത്തും നെഞ്ചിലുമായി വേറെയും പൊള്ളലുകള്‍. ബ്രേസിയറിന്റെ പാട് അതേ പോലെ അവശേഷിപ്പിച്ച് ഒരു മുലക്കണ്ണും തിന്നു. പൊള്ളലേറ്റ പിന്‍ഭാഗം കാലുകള്‍ മുതല്‍ തോള്‍ വരെ തൊലി പറിച്ച് ഉരിച്ച് കളഞ്ഞത് പോലെയായിരുന്നു. നിങ്ങള്‍ കരുതുന്നത് പോലെ പൊള്ളലേറ്റവര്‍ ബോധം കെട്ട് കിടക്കുകയല്ല. അവര്‍ സംസാരിക്കും. ചിരിക്കും. മൊഴി കൊടുക്കും. ഭ്രാന്തമായ വേദന സെഡേഷന്റെ മയക്കത്തില്‍ മുക്കി താഴ്ത്തുന്നത് വരെ അവര്‍ സംസാരിക്കും. രക്ഷപ്പെടുമെന്ന് പ്രത്യാശിക്കും.

പാതി കത്തിയ ശരീരമാണെങ്കിലും ജീവിച്ചിരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു കൊണ്ടേയിരിക്കും. നിങ്ങള്‍ക്കറിയുമോ പൊള്ളലേറ്റവരുടെ ചികിത്സ എങ്ങനെയാണെന്ന്..പൊള്ളലിനേക്കാള്‍ ഭീകരം. മന:സാക്ഷി ഉള്ളവര്‍ക്ക് കണ്ടു നില്‍ക്കാന്‍ കഴിയില്ല. പൊള്ളലേറ്റ ചുവന്ന ഭാഗത്ത് മഞ്ഞപഴുപ്പ് വന്ന് നിറയും. ഇന്‍ഫെക്ഷന്‍. അത് പാടില്ല . ഉരച്ചു കഴുകി കളയണം. സോപ്പും ചകിരിയും കൊണ്ട് ഉരച്ചുരച്ച് ചുവന്ന രക്തം പൊടിപ്പിക്കണം. തരിപ്പിക്കാതെ, ബോധം കെടുത്താതെ പച്ച ജീവനുള്ള രോഗിയെ കൈപൂട്ടിട്ട് പിടിച്ച് നിര്‍ത്തി ഉരയ്ക്കണം.

അലറി തുളളിപ്പിടഞ്ഞ് നിലത്തു വീണ് കിടന്നുരുളുന്ന രോഗിയെ ക്രൂരമായി ഉരയ്ക്കണം. വാശിയോടെ പടരുന്ന മഞ്ഞക്കളര്‍ ചുവപ്പിക്കാന്‍ മണിക്കൂറുകളെടുക്കും. വേദനയുടെ ആധിക്യത്തില്‍ ആന്റി എന്റെ നെഞ്ചില്‍ ആഞ്ഞ് കടിച്ചു. പല്ലുകള്‍ ഇറച്ചി തുളച്ചിറങ്ങി. കരയാന്‍ കഴിയാത്ത കല്ലിപ്പായിരിക്കും പൊള്ളലേറ്റവരെ ശുശ്രൂഷിക്കുന്നവര്‍ക്ക്.

എത്ര മരുന്നു വെച്ചു കെട്ടിയാലും നൊന്തു നീറുന്ന മുറിവുകള്‍ പഴുക്കാന്‍ തുടങ്ങും. ദേഹത്ത് നീരുകെട്ടും. പഴുത്ത ഇറച്ചി പട്ടി ചത്ത് ചീഞ്ഞത് പോലെ നാറ്റം വമിപ്പിക്കും. ഒരു മനുഷ്യജീവി പാതിജീവനോടെ പഴുത്ത് പഴുത്ത് വീങ്ങി ഇല്ലാതാകുന്നത് നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ.

ക്രമേണ വൃക്കകളെ .. ഹൃദയത്തെ .. ആന്തരാവയവങ്ങളെ പൊള്ളല്‍ ബാധിച്ചു കൊണ്ടിരിക്കും. അപ്പോഴും അവര്‍ ചിരിക്കും.. സംസാരിക്കും.. കരയും.. ഭ്രാന്തു പറയും.. എഴുന്നേറ്റോടാന്‍ ശ്രമിക്കും.. പ്രതീക്ഷിക്കും ..

ജീവനോടെ പുഴുത്ത് നാറുമ്പോഴും ജീവിതത്തിലേക്ക് ഉറ്റുനോക്കുന്നവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ.. മങ്ങി മങ്ങിപ്പോകുന്ന ആ നോട്ടത്തിലെ നിരാശ കണ്ടിട്ടുണ്ടോ. ആദ്യം മുറിക്ക് പുറത്ത്.. കര്‍ട്ടന് പിന്നില്‍ പതുങ്ങുന്ന മരണം അവരുമായി നേര്‍ക്കുനേര്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ..

ലോകത്തിലേറ്റവും വലിയ വേദനയുടെ കുരിശ് ചുമന്ന്, നരകിക്കാവുന്നതിന്റെ പരമാവധി നരകിച്ച് കിടക്കുന്ന അവരുടെ തൊണ്ടയില്‍ മരണം പെരുവിരല്‍ കുത്തി അമര്‍ത്തുന്നത് കാണണം.

അവള്‍ക്കു നേരെ പെട്രോള്‍ വീശിയൊഴിക്കുന്നതിന് മുമ്പ് നിങ്ങള്‍ ആ കാഴ്ചകള്‍ ഒന്ന് കണ്ടു നോക്കണം. കൈ വിറയ്ക്കും. എന്നിട്ടും കൊല്ലാന്‍ തോന്നുന്നെങ്കില്‍ ആത്മഹത്യ ചെയ്‌തേക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (7 minutes ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (9 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (11 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (12 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (12 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (12 hours ago)

ദൃശ്യങ്ങൾ പുറത്ത്  (12 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (12 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (14 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (15 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (15 hours ago)

Malayali Vartha Recommends