ന്യൂസിലാൻഡിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കാരം ഇന്ന് 11 മണിക്ക്

ക്രൈസ്റ്റ് ചർച്ച് പള്ളികളിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയായ ആൻസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ച 3.15 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കൊടുങ്ങല്ലൂരിലെ തിരുവള്ളൂരിലുള്ള ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. കൊടങ്ങല്ലൂര്‍ മേത്തല കമ്മ്യൂണിറ്റിഹാളില്‍ രാവിലെ ആറ് മണി മുതല്‍ 10.30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 11 മണിക്ക് ചേരമണ്‍ ജുമാമസജിദില്‍ കബറടക്കും.
https://www.facebook.com/Malayalivartha
























