വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍ ; മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ ചിത്രമടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു, സാധനങ്ങള്‍ വാങ്ങി; അന്വേഷണം ആരംഭിച്ചു

വൈത്തിരിയിലെ വെടിവെയ്പ്പിനു പിന്നാലെ വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം . വയനാട്ടിലെ തലപ്പുഴ മക്കിലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി എട്ട് മണിയോടെ 2 സ്ത്രീകൾ ഉൾപ്പെടെ നാലംഗ ആയുധധാരികളാണ് എത്തിയത്.
തുടർന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടെത്തിയ ഇവർ ലഘുലേഖകൾ വിതരണം ചെയ്തു. ആഴ്ചകള്‍ക്ക് മുമ്പ് വൈത്തിരിയിൽ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ ചിത്രമടങ്ങിയ ലഘുലേഖകളാണ് ഇവര്‍ വിതരണം ചെയ്തത്. കൂടാതെ , പലചരക്ക് കടയിൽ നിന്ന് ഇവര്‍ സാധനങ്ങളും വാങ്ങിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടയില്‍ മാവോയിസ്റ്റുകള്‍ വീണ്ടുമെത്തിയതിനെ അതീവ ഗൗരവത്തോടെയാണെന്ന് പോലീസ് വിശദമാക്കി.
https://www.facebook.com/Malayalivartha
























