ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി ബൈക്ക് സ്റ്റാർട്ടാക്കാൻ ശ്രമിക്കവേ റോഡ് അരികിൽ നിന്ന പ്ലാവിലെ ചക്കകൾ തലയിൽ വീണ് ലോട്ടറി വിൽപനക്കാരന് ദാരുണാന്ത്യം

ലോട്ടറി വിൽപനക്കാരൻ ചക്ക തലയിൽ വീണ് ദാരുണാന്ത്യം. അവണൂർ ആൽത്തറ ജംക്‌ഷനിൽ മൊപ്പെഡിൽ കയറുന്നതിനിടെയാണ് കിരാലൂർ ഒരായംപുറത്ത് ശങ്കരൻകുട്ടി (67) മരിച്ചത്
രാവിലെ 11ന് ആണ് സംഭവം. ചായ കുടിച്ചശേഷം ഹോട്ടലിൽ നിന്നു പുറത്തിറങ്ങി ബൈക്കിൽ കയറി സ്റ്റാർട്ടാക്കാൻ തുടങ്ങവേ, റോഡിലേക്കു നീണ്ടുനിന്നിരുന്ന പ്ലാവിൻ നിന്ന് 2 ചക്കകൾ ഞെട്ടറ്റ് തലയിൽ വീഴുകയായിരുന്നു. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























