ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരം ഇന്നവസാനിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം ഇന്നുകൂടി. 2019 ജനുവരി ഒന്നിനു 18 വയസ് പൂര്‍ത്തിയായവര്‍ക്കു വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം. ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. സമീപത്തെ അക്ഷയകേന്ദ്രങ്ങള്‍ വഴി പേരു ചേര്‍ക്കാം. പേരു ചേര്‍ക്കേണ്ട ആളിന്റെ മേല്‍വിലാസം, വയസ് എന്നിവ തെളിയിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച രേഖകള്‍ (റേഷന്‍ കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക് അഥവാ ജനന സര്‍ട്ടിഫിക്കറ്റ്), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കുടുംബത്തിലെ ആരുടെയെങ്കിലും വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ എന്നിവ വേണം.
കന്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉള്ളവര്‍ക്ക്
വെബ് സൈറ്റുകള്‍ വഴി സ്വന്തമായും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം.പുതുതായി പേരു ചേര്‍ക്കുന്നതിനൊപ്പം ഒരു നിയോജക മണ്ഡലത്തില്‍നിന്ന് മറ്റൊരിടത്തേക്കു മാറ്റുന്നതിനും തെറ്റുകള്‍ തിരുത്താനും കഴിയും. അപേക്ഷ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ പ്രദേശത്തെ ബിഎല്‍ഒ വീട്ടിലെത്തി വോട്ടറാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു.
https://www.facebook.com/Malayalivartha
























