ബാര്‍ട്ടണ്‍ഹില്ലില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഞായറാഴ്ച രാത്രിയാണ് ബാര്‍ട്ടണ്‍ ഹില്‍ കോളനിയില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഈ സംഭവത്തില്‍ ഗുണ്ടുകാട് സ്വദേശി അനില്‍കുമാര്‍ വെട്ടേറ്റ് മരിച്ചിരുന്നു. ഇയാളെ വെട്ടിയ ജീവന് നിരവധി കേസുകളിലെ പ്രതിയാണ്. ജീവനാണ് വെട്ടിയതെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
കസ്റ്റഡിയിലുള്ളത് ജീവന്റെ കൂട്ടാളിയാണെന്നാണ് വിവരം. കൊല്ലപ്പെട്ട അനില്‍കുമാര്‍ നിരവധി കേസുകളിലെ പ്രതിയാണ്. അനില്‍കുമാറിനെ വെട്ടിയ ജീവനെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന് ബോള്‍ട്ടിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം തലസ്ഥാനത്ത് നടന്ന മൂന്നാമത്തെ കൊലപാതകമാണിത്. ഈ സംഭവങ്ങളിലെല്ലാം കഞ്ചാവ്-ഗുണ്ടാ മാഫിയകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. തലസ്ഥാനത്ത് മയക്കു മരുന്നു ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാകുന്നത് സിറ്റി പോലീസിന് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. പ്രതികളെ വളരെ വേഗം പിടികൂടുന്നുണ്ടെങ്കിലും ഒന്നിനു പിറകെ ഒന്നായി സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























