ഇഷ്ടപെട്ടാൽ പിന്നെ പിന്നാലെകൂടും.... സാമൂഹിക മാധ്യമങ്ങള്‍ വഴി സൗഹൃദം നടിച്ച് ഫോട്ടോകൾ കൈക്കലാക്കും... പിന്നെ തനി നിറം പുറത്തെടുക്കും; ഇംഗീതത്തിന് വഴങ്ങാതിരുന്നാൽ യുവതിയുടെ ഫോട്ടോ അശ്ലീലകമന്റുകള്‍ ചേര്‍ത്ത് ടെലഗ്രാം മെസഞ്ചര്‍വഴി പ്രചരിപ്പിക്കും... അല്ലെങ്കിൽ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പീഡനം; കണ്ണൂറിലെ ഫോട്ടോഗ്രഫർ സച്ചിന്റെ ഇരകളായത് നിരവധി പെൺകുട്ടികൾ

ഫെയ്‌സ്‌ബുക്ക് വഴി പരിചയപ്പെട്ട യുവാവ് യുവതിയില്‍നിന്ന് തന്ത്രപൂര്‍വം ഫോട്ടോകള്‍ കൈക്കലാക്കി. പ്രതിയുടെ ഇംഗീതത്തിനു വഴങ്ങാതിരുന്ന യുവതിയുടെ ഫോട്ടോ അശ്ലീലകമന്റുകള്‍ ചേര്‍ത്ത് ടെലഗ്രാം മെസഞ്ചര്‍വഴി പ്രചരിപ്പിച്ച കണ്ണൂര്‍ തളിപ്പറമ്ബ് വായാട്ടുപറമ്ബ് കുഴിയടിയില്‍ ഫോട്ടോഗ്രാഫർ കെ.എസ്. സച്ചി(23)ൻ പിടിയിൽ. അരീക്കര സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍നന്നായിരുന്നു അറസ്റ്റ്. സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദംസ്‌ഥാപിച്ച്, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പല പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
പ്രതി അടുത്തകാലത്ത് ചെന്നൈയിലെ ജൂവലറിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. യുവതി കോട്ടയം സൈബര്‍സെല്ലിനു പരാതി നല്‍കുകയായിരുന്നു. നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോയും വിവരങ്ങളും ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. ഫോട്ടോഗ്രഫറായിരുന്ന യുവാവിനെ പാലാ കോടതി റിമാന്‍ഡ് ചെയ്‌തു.
https://www.facebook.com/Malayalivartha
























