സംസ്ഥാനത്ത് രണ്ടു സ്ഥലങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മരണം

സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. വയനാട് വൈത്തിരിയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ കോഴിക്കോട്‌മൈസൂരു ദേശീയപാതയില്‍ പഴയ വൈത്തിരിക്കും തളിപ്പുഴയ്ക്കും ഇടയിലായിരുന്നു അപകടം. മലപ്പുറം തിരൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ക്ക് ഗുരുതരപരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
സംഭവസ്ഥലത്തു തന്നെ രണ്ടു പേര്‍ മരിച്ചു. കാര്‍ െ്രെഡവര്‍ ഉറങ്ങിപ്പോയതാവാം അപകടത്തിനു കാരണമെന്ന് കരുതുന്നു.
ഇടുക്കി കട്ടപ്പനയ്ക്കടുത്ത് വെള്ളയകുടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രാജന്‍ ഏലിയാമ്മ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























