ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ബീച്ചിലെത്തി കാൽനനയ്ക്കുന്നതിനിടെ ഭാര്യ തിരയിൽപ്പെട്ട് വീണപ്പോൾ രക്ഷപ്പെടുത്താൻ ശ്രമിക്കവേ ഭർത്താവും തിരയിൽപ്പെട്ടു; വെറും അഞ്ച് മാസത്തെ ദാമ്പത്യത്തിന് ഒടുവിൽ വിധി ക്രൂരനായപ്പോൾ ഇരുവരുടെയും വീട്ടുകാർ കേട്ടത് മരണവാർത്ത...

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍ (23), ഭാര്യ ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോര്‍ട്ടിന് സമീപം ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഇവര്‍ തിരയില്‍പെട്ടത്. കൊല്ലം ഈസ്റ്റ് പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ബന്ധുവിന്‍െറ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകിട്ട് ബീച്ചിലെത്തുകയായിരുന്നു ഇരുവരും. യുവതി കാല്‍ നനക്കാനിറങ്ങുന്നതിനിടെ കാല്‍ വഴുതി തിരയില്‍ വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സുനിലും തിരയിലകപ്പെട്ടുകയായിരുന്നു. അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം
തീരദേശ പൊലീസും ലൈഫ് ഗാര്‍ഡുമാരും മറൈന്‍ എന്‍ഫോഴ്സ്മെന്റും മത്സ്യ തൊഴിലാളികളും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പുലര്‍ച്ചെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























