കോഫി മേക്കര്‍ മെഷീനില്‍ കടത്താന്‍ ശ്രമിച്ച 39.84 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

ഷാര്‍ജയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് വന്ന എയര്‍ അറേബ്യ വിമാനത്തിലാണ് ഇയാള്‍ ഇലക്‌ട്രാണിക് ഉപകരണങ്ങളോടൊപ്പം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ഇയാളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടയില്‍ കോഫി മെഷീന്‍ കണ്ടെത്തിയിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ വിശദമായ പരിശോധനയിലാണ് മെഷീന്റെ ഉള്ളിലെ വെള്ളം തിളപ്പിക്കുന്ന കപ്പിനുള്ളിലായി കട്ടിയില്ലാത്ത സിലിണ്ടറുകള്‍ക്കുള്ളില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
കോഫി മേക്കര്‍ മെഷീനില്‍ കടത്താന്‍ ശ്രമിച്ച 39.84 ലക്ഷം രൂപയുടെ സ്വര്‍ണവുമായാണ് മലയാളി യുവാവ് പിടിയിലായത്. കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് യുവാവ് അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയായ ജംഷീദാണ് പിടിയിലായത്.
https://www.facebook.com/Malayalivartha
























