കടുത്ത പ്രണയത്തിനൊടുവിൽ കാമുകി വേർപിരിയാൻ ശ്രമിച്ചതിൽ അസ്വസ്ഥനായി പെൺകുട്ടിയുടെ വീടിന് മുന്നിൽ എത്തി കൈ ഞരമ്പ് മുറിച്ച് 24 കാരൻ; രക്തത്തിൽ കുളിച്ച് കിടന്ന യുവാവ് ആശുപത്രിയിൽ

പ്രണയം നിരസിച്ച യുവതിയുടെ വീടിനു മുന്നിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം. ഇന്ന് പുലർച്ചെ വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ കോലത്തു വയലിലാണ് സംഭവം. നേരത്തെ പ്രണയത്തിലായിരുന്നു യുവാവും പെൺകുട്ടിയും എന്നാൽ അടുത്ത കാലത്തായി പെൺകുട്ടി പ്രേമത്തിൽ നിന്നും പിൻമാറിയതിന്റെ നിരാശയിലാണത്രെ തളിപ്പറമ്പിനടുത്തുള്ള ഒരു ഗ്രാമത്തിലെ 24 കാരൻ പുലർച്ചെ പെൺകുട്ടിയുടെ വീടിന് മുന്നിൽ എത്തി കൈ ഞരമ്പ് മുറിച്ചത്.
രക്തത്തിൽ കുളിച്ച് കിടന്ന യുവാവിനെ നാട്ടുകാർ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവ് പെൺകുട്ടിയെ പതിവായി ശല്യം ചെയ്തുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നുവത്രെ ഇരുവരുടെയും വീട്ടുകാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിനിടയിലാണ് പ്രേമം തലക്ക് പിടിച്ച കാമുകൻ കടുംകൈ കാണിച്ചത് . യുവാവ് അപകടനില തരണം ചെയ്തതായും ശസ്ത്രക്രീയ വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha
























