കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം നാളെ മുതല്‍

കത്തുന്ന ചൂടിനൊപ്പം ആവേശപ്പോരിന് ഔദ്യോഗിക അങ്കംകുറിച്ച് കേരളത്തിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്ച. പത്രിക സമര്‍പ്പണവും അന്ന് തുടങ്ങും. ഏപ്രില്‍ നാല് വരെ പത്രിക സമര്‍പ്പിക്കാം. അഞ്ചിന് സൂക്ഷ്മപരിശോധന. എട്ട് വരെ പിന്‍വലിക്കാം. അന്ന് അന്തിമ പോരാട്ടചിത്രം വ്യക്തമാകും.
പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്‌നം അനുവദിക്കും. ഏപ്രില്‍ 21ന് പ്രചാരണം അവസാനിക്കും. 22ന് പോളിങ് സാമഗ്രികളുടെ വിതരണം. അന്ന് വൈകീട്ട് ബൂത്തുകള്‍ സജ്ജമാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 23നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മേയ് 23നാണ്. 27ന് തെരഞ്ഞെടുപ്പ് നടപടി പൂര്‍ത്തിയാകും. മാര്‍ച്ച് 10 മുതല്‍ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
https://www.facebook.com/Malayalivartha
























