സംസ്ഥാനത്ത് ചൂടും വരള്‍ച്ചയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു

സംസ്ഥാനത്ത് ചൂടും വരള്‍ച്ചയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും പങ്കെടുക്കും. സൂര്യാതപമേറ്റ് മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകും. സഹായം നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അടുത്ത ദിവസങ്ങളിലായി നാലുപേരാണ് സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. വരള്‍ച്ച പ്രതിരോധിക്കാനുള്ള നടപടികളും കുടിവെള്ള വിതരണം ഉറപ്പുവരുത്താനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. കുടിവെള്ള വിതരണം സംബന്ധിച്ച കാര്യങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha




















