കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകവേ പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രികയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം

മാരാരിക്കുളത്ത് വീണ്ടും വാഹന അപകടം. പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രികയായ അധ്യാപിക മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് അറയ്ക്കല്‍ പയസിന്റെ ഭാര്യ അനിത (53) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെ പനയ്ക്കല്‍ ജംങ്ഷന് തെക്ക് വശത്ത് കലിങ്കിന് സമീപമായിരുന്നു അപകടം നടന്നത്.
ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപികയായ അനിത പെരുന്നോര്‍ മംഗലം സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. അമിത വേഗതയില്‍ അര്‍ത്തുങ്കല്‍ ഭാഗത്ത് നിന്നും ബ്രോയിലര്‍ ചിക്കന്‍ കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ അനിതയെ ഇടിച്ച ശേഷം കലിങ്കിലിടിച്ച് മറിയുകയായിരുന്നു.
അന്യസംസ്ഥാന തൊഴിലാളിയായ െ്രെഡവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് റിപ്പോര്‍ട്ട്. അര്‍ത്തുങ്കല്‍ കാട്ടില്‍പറമ്പില്‍ കുടുംബാംഗമാണ് അനിത.
https://www.facebook.com/Malayalivartha




















