ബ്രോയിലര്‍ ചിക്കന്‍ കയറ്റി അമിത വേഗതയിലെത്തിയ പിക്കപ്പ് വാന്‍ അധ്യാപികയെ ഇടിച്ച് തെറിപ്പിച്ചു...

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മാരാരിക്കുളം വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അറയ്ക്കല്‍ പയസിന്റെ ഭാര്യ അനിത (53 )ആണ് മരിച്ചത്. ആലപ്പുഴ സെന്റ് ജോസഫ് സ്‌കൂള്‍ അദ്ധ്യാപികയാണ്. ഇന്ന് രാവിലെ 6.30 ന് പെരുന്നോര്‍ മംഗലം സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി പനയ്ക്കല്‍ ജംങക്ഷന് തെക്ക് വശത്ത് കലുങ്കിന് സമീപമായിരുന്നു അപകടം.
അമിത വേഗതയില്‍ അര്‍ത്തുങ്കല്‍ ഭാഗത്ത് നിന്നും ബ്രോയിലര്‍ ചിക്കന്‍ കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ അനിതയെ ഇടിച്ച ശേഷം കലിങ്കില്‍ ഇടിച്ച് മറിഞ്ഞു. അന്യസംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.
https://www.facebook.com/Malayalivartha
























