Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് കോണ്‍ഗ്രസിന്റെ മിനിമം വരുമാന പദ്ധതിയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു

27 MARCH 2019 06:16 PM IST
മലയാളി വാര്‍ത്ത

തന്റെ കിഫ്ബി പോലുള്ള ഉഡായിപ്പാണ് കോണ്‍ഗ്രസിന്റെ മിനിമം വരുമാന പദ്ധതിയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് തെറ്റിദ്ധരിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരിഹസിച്ചു. രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്‍ക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതി ഇതിനകം ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് തൊഴിലുറപ്പ് വരുത്തി കൂലിയായി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വര്‍ഷം 72000 രൂപ നിക്ഷേപിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള ഐതിഹാസികമായ കാല്‍വെയ്പ്പാണ്. സാമ്പത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച് തയ്യാറാക്കിയ പദ്ധതി വെറുമൊരു വാഗ്ദാനമല്ല, അധികാരത്തിലേറിയാല്‍ നടപ്പാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ്. 

ഇതിനുള്ള പണത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ചോദിക്കുന്നത്. ഉഡായിപ്പ് തന്ത്രങ്ങളുമായി കോണ്‍ഗ്രസ് രംഗത്തിറങ്ങിയെന്നാണ് തോമസ് ഐസക്ക് ആരോപിക്കുന്നത്. കഷ്ടിച്ച് 6000 കോടി മാത്രം കയ്യില്‍ വച്ചു കൊണ്ട് 50,000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് പറയുന്ന കിഫ്ബി പോലെ മറ്റൊരു ഉഡായിപ്പ് പദ്ധതിയാണ് രാഹുലന്റെതുമെന്നാണ് തോമസ് ഐസക്ക് തെറ്റിദ്ധരിച്ചിരിക്കുന്നത്. താന്‍ ചെയ്യുന്ന തട്ടിപ്പ് പണിയാണ് മറ്റുള്ളവരും നടത്തുന്നതെന്ന് കരുതുന്ന തോമസ് ഐസക്കിനോട് സഹതപിക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ- എന്നും ചെന്നിത്തല പറഞ്ഞു.

2004 ല്‍ യു.പി.എ സര്‍ക്കാര്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിച്ചപ്പോഴും തോമസ് ഐസക്കിനെപ്പോലുള്ളവര്‍ പണം എവിടെ നിന്നാണെന്ന് ചോദിച്ചിട്ടുണ്ട്. എന്നിട്ട് അത് ഭംഗിയായി നടപ്പാക്കി കാണിച്ചില്ലേ? കോടിക്കണക്കിന് രൂപയാണ് ആ പദ്ധതി വഴി പാവങ്ങള്‍ക്ക് ലഭിച്ചത്. 60,000 കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. ആ പദ്ധതിയുടെ വികസിത രൂപമാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പുതിയ പദ്ധതി. ഒന്നാം യു.പി.എ സര്‍ക്കാര്‍ കര്‍ഷകരുടെ 72,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ കാര്യം തോമസ് ഐസക്ക് മറന്നു പോകരുത്. പ്രഖ്യാപിക്കുക മാത്രമല്ല അത് നടപ്പാക്കുന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. 

ബാങ്കുകളുടെ കിട്ടാക്കടമായി കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളിയത് മാത്രം 3.4 ലക്ഷം കോടിയാണെന്ന കാര്യമെങ്കിലും തോമസ് ഐസക്ക് ഓര്‍ക്കണ്ടേ? അത്രയും കാശ് വേണ്ട ഈ പദ്ധതി നടപ്പാക്കാന്‍. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പദ്ധതി പ്രായോഗികമാണെന്ന് മുന്റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെപ്പോലുള്ളവര്‍ പ്രകീര്‍ത്തിച്ചപ്പോഴാണ് തോമസ് ഐസക്ക് അതിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബി.ജെ.പിക്കാര്‍ പോലും ഉയര്‍ത്താത്ത അടിസ്ഥാന രഹിതമായ വിമര്‍ശനം ഉയര്‍ത്തുന്ന തോമസ് ഐസക്ക് ഫലത്തില്‍ ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുന്നത്. മോദി സര്‍ക്കാര്‍ വളരെ വികൃതമായി ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ അതിനെ അനുകൂലിച്ച് ബി.ജെ.പിക്കാരെക്കാള്‍ ആവേശത്തില്‍ തുള്ളിച്ചാടിയ ആളാണ് തോമസ് ഐസക്ക്. എന്നിട്ട് എന്തുണ്ടായി? തോമസ് ഐസക്കിന്റെ വിലയിരുത്തലിന് അത്ര വില കല്പിച്ചാല്‍ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (30 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends