ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റെ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിൽ സ്ഥാനാർഥിയാകും

എന്‍ഡിഎ സഖ്യത്തിലെ ബിഡിജെഎസ് മത്സരിക്കുന്ന തൃശൂര്‍, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തൃശൂരിലും പൈലി വാദ്യാട്ട് വയനാട്ടിലും മത്സരിക്കും.
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ സ്ഥാനാര്‍ഥിയില്‍ മാറ്റമുണ്ടാകുമെന്നും നിലവില്‍ ബിജെപി സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാര്‍ പറഞ്ഞു. പിതാവ് വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നു പറഞ്ഞ തുഷാര്‍ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം അഞ്ചു സീറ്റിലെ മൂന്നെണ്ണത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. മാവേലിക്കരയില്‍ തഴവ സഹദേവനും ആലത്തൂരില്‍ ടി.വി. ബാബുവും ഇടുക്കിയില്‍ ബിജുകൃഷ്ണനുമാണ് ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍.
https://www.facebook.com/Malayalivartha
























