നോട്ട് നിരോധനം നടപ്പാക്കിയതിനെക്കുറിച്ച് വിശദമായ അന്വേഷണം വാഗ്ദാനം ചെയ്ത് തൃണമൂലിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക

നോട്ട് നിരോധനം നടപ്പാക്കിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വാഗ്ദാനം നല്‍കി തൃണമൂലിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക.. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ നോട്ട് അസാധുവാക്കലിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു.
നീതി ആയോഗിന് പകരം പ്ലാനിംഗ് കമ്മിഷനെ തിരികെയത്തിക്കുമെന്നും പ്രകടനപത്രികയിലുണ്ട്. ജി.എസ്.ടി. പുനഃപരിശോധിക്കും. ചരക്ക് - സേവന നികുതി ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ അത് നിലനിറുത്തുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























